Loading ...

Home Europe

റഷ്യൻ നേതാക്കൾക്ക് യൂ​റോ​പ്യ​ന്‍‌ യൂ​ണി​യ​ന്‍ ഉ​പ​രോ​ധം

ബ്ര​സ​ല്‍​സ്: റ​ഷ്യ​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് അ​ല​ക്സി ന​വ​ല്‍​നി​ക്കു വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വ​ത്തി​ല്‍ റ​ഷ്യ​യി​ലെ ഫെ​ഡ​റ​ല്‍ സെ​ക്യൂ​രി​റ്റി സെ​ര്‍​വീ​സ് മേ​ധാ​വി അ​ല​ക്സാ​ണ്ട​ര്‍ ബോ​ര്‍​ട്ടി​നി​ക്കോ​വ്, ര​ണ്ടു സ​ഹ​മ​ന്ത്രി​മാ​ര്‍ എ​ന്നി​വ​ര​ട​ക്കം ആ​റു പേ​ര്‍​ക്കെ​തി​രേ യൂ​റോ​പ്യ​ന്‍‌ യൂ​ണി​യ​ന്‍ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി. രാ​സാ​യു​ധ നി​ര്‍​വ്യാ​പ​ന ന​യ​പ്ര​കാ​ര​മാ​ണു ന​ട​പ​ടി​യെ​ന്നു യൂ​ണി​യ​ന്‍ വൃ​ത്ത​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. സോ​വി​യ​റ്റ് കാ​ല​ത്തെ രാ​സാ​യു​ധ​മാ​യ നോ​വി​ചോ​ക് ആ​ണ് ന​വ​ല്‍​നി​ക്കെ​തി​രേ പ്ര​യോ​ഗി​ക്ക​പ്പെ​ട്ട​തെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.
വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ജ​ര്‍​മ​നി​യി​ലേ​ക്കു മാ​റ്റ​പ്പെ​ട്ട ന​വ​ല്‍​നി സു​ഖം​പ്രാ​പി​ച്ചു​വ​രി​ക​യാ​ണ്.

Related News