Loading ...

Home special dish

ചക്ക വിഭവങ്ങളുമായി വിദ്യാർഥികൾ

കാഞ്ഞിരപ്പള്ളി: ചക്കകൊണ്ടുണ്ടാക്കിയ നൂറിൽപരം വിഭവങ്ങളുമായി പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർഥികൾ. മലയാളികളുടെ പ്രിയ വിഭവമായ ചക്കപ്പുഴുക്കും ചക്ക ഉപ്പേരിയും കുമ്പളപ്പവും മാത്രമല്ല, അടയും തോരനും ഉണ്ണിയപ്പവും ലഡുവും അവിയൽ, സാൻവിച്ച്, അച്ചാർ, പുട്ട്, ഹൽവ തുടങ്ങിയ നാവിൽ കൊതിയൂറുന്ന നൂറിലധികം വിഭവങ്ങളാണ് എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികൾ തയാറാക്കിയത്.

ചക്കക്കുരുവും പഴവും ചകിണിയും എന്നുവേണ്ട ചക്കയുടെ എല്ലാ ഭാഗങ്ങളും വിവിധ വിഭവങ്ങളിൽ ഇടം പിടിച്ചിരുന്നു. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിലെ തേൻകനിയെന്ന പാഠഭാഗമാണ് വിദ്യാർഥികളെ à´ˆ ഉദ്യമത്തിലേക്ക് നയിച്ചത്. പഴമയെ അറിയാനും പഴയകാലത്തിന്റെ ഓർമകൾ പുതുക്കി വിഷരഹിത ഭക്ഷണ സംസ്കാരം വിദ്യാർഥികളിലെത്തിക്കുകയുമാണ് ചക്കമഹോത്സവത്തിലൂടെ വിദ്യാർഥികൾ ലക്ഷ്യം വച്ചത്. 

പരിപാടിയിൽ അതിഥികളെ സ്വീകരിച്ചതും വ്യത്യസ്തമായി. പ്ലാവില കൊണ്ടുള്ള മാലയും തൊപ്പിയും വെച്ചാണ് അതിഥികളെ സ്വീകരിച്ച് വേദിയിലിരുത്തിയത്. വനം വന്യജീവി ബോർഡംഗവും വനമിത്ര അവാർഡ് ജേതാവുമായ കെ. ബിനു യോഗം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക വി. സൈനം അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ പ്രസിഡന്റ് കെ.ആർ. സാജൻ, ലെറ്റി സി. തോമസ് എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്കു ശേഷം സ്കൂൾ വളപ്പിൽ കെ. ബിനുവിന്റെ നേതൃത്വത്തിൽ പ്ലാവിൻ തൈയും നട്ടു. പരിപാടിക്ക് അധ്യാപകരും പിടിഎയും നേതൃത്വം നൽകി.
 

Related News