Loading ...

Home Australia/NZ

'ജസ്​റ്റീസ്​ ​ഫോര്‍ മനീഷ വാത്​മീകി';പ്രതിഷേധവുമായി ന്യുസിലാന്‍ഡിലെ കൂട്ടായ്​മയും

വെല്ലിങ്​ടന്‍: ഹാഥറസ്​ പെണ്‍കുട്ടിയുടെ നീതിക്കായി ന്യുസിലന്‍ഡിലും പ്രതിഷേധം. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ്​ മൈനോരിറ്റീസ്​, ന്യൂസിലാന്‍ഡേഴ്​സ്​ യുനൈറ്റഡ്​ ടു സേവ്​ ഇന്ത്യന്‍ കോണ്‍സ്​റ്റിട്യുഷന്‍ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്​. വെല്ലിങ്​ടണിലെ ഇന്ത്യന്‍ എമ്ബസിക്കുമുന്നില്‍ പ്ലക്കാര്‍ഡു കളുമായി നിരവധിപേരാണ്​ അണിനിരന്നത്​.

പ്രതിഷേധക്കാര്‍ ജാതിവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. പ്രതിഷേധക്കാരില്‍ കുട്ടികളും ഉണ്ടായിരുന്നു. വെല്ലിങ്​ടനെ കൂടാതെ ഓക്​ലന്‍ഡിലും പാര്‍മേഴ്​സന്‍ നോര്‍തിലും കൂട്ടായ്​മകള്‍ സംഘടിപ്പിച്ചു. ന്യുസിലാന്‍ഡിലുടനീളം ഇത്തരം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. നേരത്തെ പൗരത്വ പ്രക്ഷോഭ സമയത്തും ന്യൂസിലന്‍ഡില്‍ ഇവരുടെ നേതൃത്വത്തില്‍ ​െഎക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന്​  ന്യൂസിലന്‍ഡിലേക്ക്​ കുടിയേറിയവരും തദ്ദേശീയരും ചേര്‍ന്നാണ്​ കൂട്ടായ്​മ​ രൂപീകരിച്ചിരിക്കുന്നത്​.




Related News