Loading ...

Home Europe

ജര്‍മനി ഇനിയും അഭയാര്‍ഥികളെ സ്വീകരിക്കും;ആംഗല മെര്‍ക്കല്‍

ബര്‍ലിന്‍: അഭയാര്‍ഥി പ്രവാഹത്തിന്‍റെ അഞ്ചു വര്‍ഷത്തിനുശേഷം രാജ്യത്തേയ്ക്ക് പതിനായിരക്കണക്കിന് കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും സമാനമായ സാഹചര്യങ്ങളില്‍ വീണ്ടും സ്വാഗതം ചെയ്യുമെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍.അഭയാര്‍ഥികളുടെ വരവിനായി അതിര്‍ത്തി തുറന്നുകൊടുക്കാനുള്ള 2015 ലെ നയത്തില്‍ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി "ആളുകള്‍ ജര്‍മന്‍ ഓസ്ട്രിയന്‍ അതിര്‍ത്തിയിലോ ഹംഗേറിയന്‍ ഓസ്ട്രിയന്‍ അതിര്‍ത്തിയിലോ നില്‍ക്കുമ്ബോള്‍ അവരെ മനുഷ്യരെപ്പോലെ പരിഗണിക്കണമെന്ന് ബെര്‍ലിനില്‍ നടന്ന വാര്‍ഷിക സമ്മര്‍ പത്രസമ്മേളനത്തില്‍ മെര്‍ക്കല്‍ പറഞ്ഞു.

മെര്‍ക്കലിന്‍റെ 15 വര്‍ഷത്തെ ഭരണകാലത്തെ ഒരു സുപ്രധാന നിമിഷത്തില്‍ 2015-16ല്‍ ഒരു ദശലക്ഷത്തിലധികം ആളുകള്‍ ജര്‍മനിയില്‍ അഭയം തേടിയിരുന്നതായിട്ടാണ് കണക്ക്.ഈ വരവ് ജര്‍മനിയെ ആഴത്തില്‍ ധ്രുവീകരിക്കുകയും തീവ്ര വലതുപക്ഷ അഫ്ഡി പാര്‍ട്ടിയുടെ ഉയര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. അതേസമയം തന്‍റെ നാലാം കാലാവധി അവസാനിക്കുമ്ബോള്‍, കൊറോണ വൈറസ് പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതില്‍ മെര്‍ക്കലിന്‍റെ പ്രശസ്തി വര്‍ധിക്കുകയും ചെയ്തു.

Related News