Loading ...

Home Europe

കോ​വി​ഡ് വാ​ക്സി​ന്‍ നി​ര്‍​മാ​ണം; ചൈ​ന​യു​മാ​യു​ള്ള സ​ഹ​ക​ര​ണം ഉ​പേ​ക്ഷി​ച്ച്‌ കാ​ന​ഡ

ഒ​ട്ടാ​വ: കോ​വി​ഡ് വാ​ക്സി​ന്‍ നി​ര്‍​മാ​ണ​ത്തി​ല്‍ ചൈ​ന​യു​മാ​യു​ള്ള പ​ര​സ്പ​ര സ​ഹ​ക​ര​ണ​ക​രാ​റി​ല്‍​നി​ന്ന് കാ​ന​ഡ പി·ാ​റി. ചൈ​ന​യു​ടെ ഭൗ​മ രാ​ഷ്ട്രീ​യ ആ​ശ​ങ്ക​ക​ളാ​ണ് ക​രാ​ര്‍ ത​ക​രാ​ന്‍ കാ​ര​ണ​മെ​ന്ന് പ​ദ്ധ​തി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ശാ​സ്ത്ര​ജ്ഞ​നെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് ഗ്ലോ​ബ​ല്‍ ന്യൂ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. വാ​ക്സി​ന്‍ നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ള്‍ കാ​ന​ഡ​യി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​ത് ചൈ​നീ​സ് ഭ​ര​ണ​കൂ​ടം തു​ട​ര്‍​ച്ച​യാ​യി ത​ട​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ചൈ​നീ​സ് ക​ന്പ​നി കാ​ന്‍​സി​നോ ബ​യോ​ള​ജി​ക്സു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് നാ​ഷ​ണ​ല്‍ റി​സ​ര്‍​ച്ച കൗ​ണ്‍​സി​ല്‍ വ്യ​ക്ത​മാ​ക്കി. ഇ​ന്നൊ​വേ​ഷ​ന്‍, സ​യ​ന്‍​സ്, ഇ​ന്‍​ഡ​സ്ട്രി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ എ​ന്‍​ആ​ര്‍​സി​ക്ക് മാ​ര്‍​ച്ച്‌ അ​വ​സാ​നം മു​ത​ല്‍ ഏ​ക​ദേ​ശം 44 മി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സ​ഹാ​യ​മാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. കാ​ന്‍​സി​നോ​യി​ല്‍​നി​ന്ന് ല​ഭി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി മോ​ണ്ട്റി​യ​ലി​ല്‍ ന​ട​ക്കു​ന്ന ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​ത്ര​യും തു​ക ന​ല്‍​കി​യ​ത്.

ചൈ​ന​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​ന്‍ ക​ന്പ​നി​യാ​യ വി​ബി​ഐ വാ​ക്സി​ന്‍​സ് ഉ​ള്‍​പ്പെ​ടെ ര​ണ്ട് വാ​ക്സി​ന്‍ നി​ര്‍​മാ​താ​ക്ക​ളു​മാ​യി സ​ഹ​ക​ര​ണം തു​ട​ങ്ങി​യ​താ​യി എ​ന്‍​ആ​ര്‍​സി വ്യ​ക്ത​മാ​ക്കി. മെ​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ ചൈ​നീ​സ് ക​ന്പ​നി​യാ​യ കാ​ന്‍​സി​നോ​യു​മാ​യു​ള്ള ക​രാ​ര്‍ അം​ഗീ​ക​രി​ച്ച​ത്. ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ പീ​പ്പീ​ള്‍​സ് ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി അം​ഗ​ങ്ങ​ള്‍​ക്കാ​യി വാ​ക്സി​ന്‍ നി​ര്‍​മി​ച്ച ക​ന്പ​നി​യാ​ണ് കാ​ന്‍​സി​നോ. അ​വ​ര്‍ നി​ര്‍​മി​ച്ച വാ​ക്സി​ന്‍ ചൈ​നീ​സ് സൈ​നി​ക​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്നു.

Related News