Loading ...

Home Europe

കൊറോണ പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഒരുമിച്ചു നില്‍ക്കാം; ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ച്‌ ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍:കൊറോണ വാക്‌സിനുകളും ചികിത്സാമാര്‍ഗങ്ങളും വികസിപ്പിക്കുന്നതിന് ലോകരാഷ്ട്രങ്ങള്‍ കൈകോര്‍ക്കണമെന്ന് ലോകാരോഗ്യ സംഘടന.കോടിക്കണക്കിന് ഡോളറുകള്‍ ഇതിനായി നിക്ഷേപിക്കാന്‍ രാജ്യങ്ങള്‍ തയാറാവണമെന്നും സംഘടന വ്യക്തമാക്കി. വൈറസിനെ ഈ വിധം തുടരാന്‍ അനുവദിച്ചാല്‍ അത് ലോകസമ്ബദ് വ്യവസ്ഥയ്ക്ക് ലക്ഷക്കണക്കിന് കോടി ഡോളര്‍ നഷ്ടമുണ്ടാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യം ഒഴിവാക്കാന്‍ സാധിക്കുന്ന സമര്‍ത്ഥമായ ഒരു നിക്ഷേപമായി വാക്‌സിന്‍ വികസന ശ്രമങ്ങളെ കാണണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഓരോ രാജ്യവും വാക്‌സിന്‍ വികസനത്തിന് കൂട്ടായ പരിശ്രമം നടത്തണമെന്നും സംഘടന പറഞ്ഞു. കൊറോണക്കെതിരെയുള്ള ആഗോള ഗവേഷണത്തിനും വാക്‌സിന്‍ വികസനത്തിനും സംഭരണത്തിനും നേതൃത്വം നല്‍കുന്നതിന് എസിടിആക്‌സിലറേറ്റര്‍ എന്ന പേരില്‍ ഒരു സംവിധാനത്തിന് സംഘടന നേതൃത്വം നല്‍കിരുന്നു.ഇതിലേക്കാണ് ലോകരാജ്യങ്ങളുടെ ഉദാരമായ സാമ്ബത്തിക സഹായവും പിന്തുണയും
സംഘടന അഭ്യര്‍ത്ഥിച്ചത്. ഈ സംവിധാനം നടത്തിക്കൊണ്ട് പോകാന്‍ അടിയന്തിരമായി 31.3 ബില്യണ്‍ ഡോളര്‍ ലോകാരോഗ്യ സംഘടനയ്ക്ക് ആവശ്യമാണ്. കൊറോണ ആഘാതത്തില്‍ നിന്ന് മുക്തമാകാന്‍ ഓരോ രാജ്യങ്ങളും പ്രഖ്യാപിക്കേണ്ടി വരുന്ന ഉത്തേജക പാക്കേജുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇതൊരു ചെറിയ തുകയാണെന്നാണ് സംഘടന ചൂണ്ടിക്കാട്ടുന്നത്.

വാക്‌സിന്‍ വികസനത്തില്‍ രാജ്യങ്ങളുടെ ഒറ്റ തിരിഞ്ഞുള്ള ശ്രമങ്ങള്‍ ചെലവേറിയതും റിസ്‌ക് നിറഞ്ഞതുമാണെന്ന് സംഘടന പറയുന്നു. വാക്‌സിന്‍ വികസനം നീണ്ടു നില്‍ക്കുന്നതും സങ്കീര്‍ണവും പണച്ചെലവുള്ളതും പരാജയസാധ്യതയുള്ളതുമായ കാര്യമാണ്. നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന പല വാക്‌സിനുകളും പരാജയപ്പെടാനുള്ള സാധ്യതയുമുണ്ട്. ഏറ്റവും മികച്ചതിനെ കണ്ടെത്താന്‍ ഒന്നിലധികം വാക്‌സിന്‍ വികസന ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും സംഘടന വ്യക്തമാക്കി.

വാക്‌സിന് അംഗീകാരം നല്‍കിയ ആദ്യ രാജ്യമായി റഷ്യ സ്വയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ലോകാരോഗ്യ സംഘടന ഇനിയും പച്ചകൊടി വീശിയിട്ടില്ല. അവസാന ഘട്ട പരീക്ഷണം തുടങ്ങുന്നതിന് മുന്‍പേ തന്നെ റഷ്യ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. വാക്‌സിനെ സംബന്ധിച്ച്‌ റഷ്യയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ലോകമെമ്ബാടും 168 കൊറോണ വാക്‌സിനുകളാണ് വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. ഇന്ത്യയുടെ കോവാക്‌സീന്‍ ഉള്‍പ്പെടെ 28 എണ്ണം മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലേക്ക് കടന്നു. ഇവയില്‍ 9 വാക്‌സിനുകളാണ് എസിടിആക്‌സിലറേറ്റര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളളത്.

Related News