Loading ...

Home Europe

ഐറിഷ് നേതാവ് ജോണ്‍ ഹ്യൂം വിടവാങ്ങി

ഡബ്ലിന്‍: ഐറിഷ് രാഷ്ട്രീയ നേതാവും സമാധാന നോബേല്‍ സമ്മാന ജേതാവുമായ ജോണ്‍ ഹ്യൂം അന്തരിച്ചു. 83 വയസായിരുന്നു. നോര്‍തേണ്‍ അയര്‍ലന്‍ഡിലെ സോഷ്യല്‍ ഡെമോക്രാറ്റിക് ആന്‍ഡ് ലേബര്‍ പാര്‍ട്ടിയുടെ (എസ്‍.ഡി.എല്‍.പി) സ്ഥാപകനാണ് ജോണ്‍ ഹ്യൂം.പൗരാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ജീവതം സമര്‍പ്പിച്ച ഹ്യൂം,​ ഇന്നലെയാണ് വിടവാങ്ങിയത്. വര്‍ഷങ്ങളായി മറവിരോഗം ബാധിച്ച്‌ കഴിയുകയായിരുന്നു. 1979-ലാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചത്. 2001 വരെ അദ്ദേഹം പാര്‍ട്ടിയുടെ ഉന്നത നേതാവായി തുടര്‍ന്നു. യു.കെ പാര്‍ലമെന്റിലും യൂറോപ്യന്‍ പാര്‍ലമെന്റിലും അംഗമായിരുന്നു. നോര്‍തേണ്‍ അയര്‍ലന്‍ഡ് അസംബ്ലിയിലും അംഗമായിരുന്നു.

നോര്‍തേണ്‍ അയര്‍ലന്‍ഡിന്റെ സമാധാന പദ്ധതിയുടെ ശില്‍പിയാണ് അദ്ദേഹം. നോര്‍തേണ്‍ അയര്‍ലന്‍ഡിലെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 1998-ല്‍ ഡേവിഡ് ട്രിംബിളിനൊപ്പമാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. ഗാന്ധി സമാധാന സമ്മാനം, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് അവാര്‍ഡ് എന്നിയും ഹ്യൂമിനെ തേടിയെത്തിയിട്ടുണ്ട്. 2010-ല്‍ പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെ നോര്‍തേണ്‍ അയര്‍ലന്‍ഡിലെ എക്കാലത്തെയും മികച്ച നേതാവായി ഹ്യൂം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related News