Loading ...

Home Europe

ഹോങ്കോംഗുകാര്‍ക്ക് പ്രത്യേക വീസയുമായി ബ്രിട്ടന്‍

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് നാ​ഷ​ണ​ല്‍ ഓ​വ​ര്‍​സീ​സ്(​ബി​എ​ന്‍​ഒ) പാ​സ്പോ​ര്‍​ട്ടു​ള്ള ഹോ​ങ്കോം​ഗു​കാ​ര്‍​ക്ക് ബ്രി​ട്ട​നി​ല്‍ സ്ഥി​ര​താ​മ​സ​ത്തി​നു വ​ഴി​യൊ​രു​ക്കു​ന്ന വീ​സ പ​ദ്ധ​തി ബ്രി​ട്ട​ന്‍ പ്ര​ഖ്യാ​പി​ച്ചു. 30 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് ഇ​തു പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. ഹോ​ങ്കോം​ഗി​ന്‍റെ സ്വാ​ത​ന്ത്ര്യം പ​രി​മി​ത​പ്പെ​ടു​ത്താ​ന്‍ ചൈ​ന പു​തി​യ സു​ര​ക്ഷാ നി​യ​മം ന​ട​പ്പാ​ക്കി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ്രി​ട്ട​ന്‍റെ ന​ട​പ​ടി.

1997ല്‍ ​ബ്രി​ട്ട​ന്‍ ഹോ​ങ്കോം​ഗി​നെ ചൈ​ന​യ്ക്കു കൈ​മാ​റും മു​ന്പ് ജ​നി​ച്ച​വ​ര്‍​ക്കാ​ണ് ബി​എ​ന്‍​ഒ പ​ദ​വി​യു​ള്ള​ത്. ഇ​വ​ര്‍​ക്ക് വീ​സ​യി​ല്ലാ​തെ ആ​റു മാ​സ​ത്തേ​ക്ക് ബ്രി​ട്ട​നി​ല്‍ ത​ങ്ങാ​നു​ള്ള അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് അ​ഞ്ചു വ​ര്‍​ഷം വ​രെ നീ​ട്ടി തു​ട​ര്‍​ന്ന് പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് പു​തി​യ പ​ദ്ധ​തി. ബി​എ​ന്‍​ഒ പ​ദ​വി​യു​ള്ള​വ​ര്‍​ക്ക് ത​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക​ളെ​യും 18 വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യും ബ്രി​ട്ട​നി​ല്‍ കൊ​ണ്ടു​വ​രാം.

Related News