Loading ...

Home Europe

അ​മേ​രി​ക്ക​ന്‍ ടൂ​റി​സ്റ്റു​ക​ള്‍​ക്ക് യൂ​റോ​പ്പി​ല്‍ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തും

ബ്ര​സ​ല്‍​സ്: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ജൂ​ലൈ ഒ​ന്നി​ന് അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ന്നാ​ലും എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​മു​ള്ള സ​ഞ്ചാ​രി​ക​ള്‍​ക്ക് ഒ​രു​പോ​ലെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​പ്പെ​ടി​ല്ലെ​ന്ന് സൂ​ച​ന.

കോ​വി​ഡ് ബാ​ധ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന യു​എ​സി​ല്‍ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ള്‍​ക്ക് പ്ര​വേ​ശ​നം പൂ​ര്‍​ണ​മാ​യി നി​രോ​ധി​ക്കാ​നാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ത​ല​ത്തി​ല്‍ ആ​ലോ​ചി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യ ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും.

ബ്ര​സീ​ല്‍, റ​ഷ്യ, മെ​ക്സി​ക്കോ, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് യാ​ത്രാ നി​രോ​ധ​നം പ്ര​തീ​ക്ഷി​ക്കാം. ഇ​ത്ത​ര​ത്തി​ലൊ​രു പ​ട്ടി​ക യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക്കി വ​രു​ക​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.

അ​തേ​സ​മ​യം, അ​ങ്ങ​നെ​യൊ​രു പ​ട്ടി​ക​യി​ല്ലെ​ന്നും, മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ മാ​ത്ര​മാ​യി​രി​ക്കും ത​യാ​റാ​ക്കു​ക എ​ന്നു​മാ​ണ് ഒ​രു യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ന​യ​ത​ന്ത്ര​ജ്ഞ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ളാ​യാ​ല്‍​പ്പോ​ലും ഫ​ല​ത്തി​ല്‍ ഓ​രോ രാ​ജ്യ​ത്തെ​യും കോ​വി​ഡ് കേ​സു​ക​ളു​ടെ സാ​ന്ദ്ര​ത ത​ന്നെ​യാ​യി​രി​ക്കും അ​തി​ന്‍റെ​യും അ​ടി​സ്ഥാ​നം.

Related News