Loading ...

Home Europe

ഈ​ഫ​ല്‍ ട​വ​ര്‍ തു​റ​ക്കു​ന്നു

പാ​രീ​സ്: വി​ഖ്യാ​ത​മാ​യ ഈ​ഫ​ല്‍ ട​വ​ര്‍ അ​ടു​ത്താ​ഴ്ച തു​റ​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് മാ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ട്ട​ശേ​ഷ​മാ​ണ് 25-ന് ​ട​വ​ര്‍ വീ​ണ്ടും തു​റ​ക്കു​ന്ന​ത്.

തു​റ​ക്കു​മെ​ങ്കി​ലും ഈ​ഫ​ല്‍ ട​വ​റി​ലേ​ക്ക് പ​ഴ​യ പോ​ലെ സ​ഞ്ചാ​രി​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. ആ​ദ്യ ര​ണ്ടു നി​ല​ക​ള്‍ മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കൂ. ട​വ​റി​ന്‍റെ മു​ക​ളി​ലേ​ക്കു​ള്ള എ​ലി​വേ​റ്റ​റു​ക​ള്‍ ജു​ലൈ ഒ​ന്നു​വ​രെ പ്ര​വ​ര്‍​ത്തി​ക്കി​ല്ല. 11 വ​യ​സി​നു മേ​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രും മു​ഖാ​വ​ര​ണം ധ​രി​ച്ചി​രി​ക്ക​ണം. എ​ല്ലാ ദി​വ​സ​വും ട​വ​റും പ​രി​സ​ര​വും ശു​ചീ​ക​രി​ക്കും.

ട​വ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് 18 മു​ത​ല്‍ തു​ട​ങ്ങും. à´†â€‹à´¦àµà´¯à´‚ സ്വ​ദേ​ശി​ക​ള്‍​ക്കാ​ണ് അ​നു​മ​തി ന​ല്‍​കു​ക. ഓ​ഗ​സ്റ്റോ​ടെ വി​ദേ​ശി​ക​ള്‍​ക്കും ട​വ​റി​ല്‍ പ്ര​വേ​ശി​ക്കാം. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ നി​ല​നി​ല്‍​ക്കും.

കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു​പി​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ​ഫ​ല്‍ ട​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഫ്രാ​ന്‍​സി​ലെ ഒ​ട്ടു​മി​ക്ക ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളും മ്യൂ​സി​യ​ങ്ങ​ളും അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​നു​ശേ​ഷം ഈ​ഫ​ല്‍ ട​വ​ര്‍ ഇ​ത്ര​യും ദി​വ​സം അ​ട​ഞ്ഞു​കി​ട​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.

Related News