Loading ...

Home Europe

ബ്ര​സീ​ലി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ ഏ​ഴു ല​ക്ഷ​ത്തി​ലേ​ക്ക്

ബ്ര​സീ​ലി​ല്‍ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴു ല​ക്ഷ​ത്തോ​ട​ടു​ക്കു​ന്നു. ബ്ര​സീ​ലി​ല്‍ ഇ​തു​വ​രെ 691,962 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മ​ര​ണ​സം​ഖ്യ 36,000 കടന്നു . ശ​നി​യാ​ഴ്ച മാ​ത്രം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 27,581 പേ​ര്‍​ക്കാണ്.കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ അ​മേ​രി​ക്ക​യ്ക്കു പി​ന്നി​ലാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ബ്ര​സീ​ല്‍. അ​തേ​സ​മ​യം, ബ്ര​സീ​ലി​ലെ ക​ണ​ക്കു​ക​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തി​ല്ലെ​ന്നാ​ണ് അ​വി​ട​ത്തെ സ​ര്‍​ക്കാ​ര്‍ ശ​നി​യാ​ഴ്ച അ​റി​യി​ച്ച​ത്. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത മ​റ​യ്ക്കാ​നാ​ണ് ബ്ര​സീ​ലി​യ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നു വി​മ​ര്‍​ശ​ന​മു​ണ്ട്.അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷത്തി എണ്‍പതിനായിരം കടന്നു. 4,05,048 പേര്‍ ഇത് വരെ രോഗത്തിന് കീഴടങ്ങി. അതേ സമയം 34,53,492 പേര്‍ രോഗമുക്തരായി. ആകെ രോഗികളില്‍ ഇരുപതു ലക്ഷം രോഗികളും യുറോപ്പിലാണ്. ഏഷ്യയില്‍ പതിമൂന്നു ലക്ഷം രോഗികളാണുള്ളത്.

Related News