Loading ...

Home Europe

ഹോ​ങ്കോം​ഗി​ലു​ള്ള​വ​ര്‍​ക്ക് കു​ടി​യേ​റാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് ബോ​റി​സ് ജോ​ണ്‍​സ​ണ്‍

ല​ണ്ട​ന്‍: പു​തി​യ സു​ര​ക്ഷ നി​യ​മം ചൈ​ന ന​ട​പ്പാ​ക്കി​യാ​ല്‍ ഹോ​ങ്കോം​ഗി​ലു​ള്ള​വ​ര്‍​ക്ക് കു​ടി​യേ​റാ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് ബ്രീ​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍. ഹോ​ങ്കോം​ഗി​ലെ 30 ല​ക്ഷം പേ​ര്‍​ക്കും ബ്രി​ട്ട​നി​ലേ​ക്ക് കു​ടി​യേ​റാ​ന്‍ അ​വ​സ​ര​മൊ​രു​ക്കും. ഇ​തി​നാ​യി വി​സ ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്നും ജോ​ണ്‍​സ​ണ്‍ അ​റി​യി​ച്ചു. ദ ​ടൈം​സി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ചൈ​ന​യു​ടെ പു​തി​യ സു​ര​ക്ഷ നി​യ​മം അ​വ​കാ​ശ ലം​ഘ​ന​വും സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്കു​ന്ന​തു​മാ​ണെ​ന്നാ​ണ് ഹോ​ങ്കോം​ഗ് ജ​ന​ത​യു​ടെ ആ​രോ​പ​ണം. ചൈ​ന​യു​ടെ നീ​ക്ക​ത്തി​ല്‍ വ​ന്‍ പ്ര​ക്ഷോ​ഭ​മാ​ണ് ഹോ​ങ്കോം​ഗി​ല്‍ അ​ര​ങ്ങേ​റു​ന്ന​ത്. à´…​മേ​രി​ക്ക ഉ​ള്‍​പ്പെ​ടെ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച്‌ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബ്രീ​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ര്‍​ണാ​യ​ക പ്ര​ഖ്യാ​പ​നം. ചൈ​ന കൊ​ണ്ടു​വ​ന്ന സു​ര​ക്ഷ നി​യ​മം ന​ട​പ്പാ​ക്കി​യാ​ല്‍ നി​ര​വ​ധി​പ്പേ​ര്‍ ഹോ​ങ്കോം​ഗ്് വി​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related News