Loading ...

Home Europe

ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത എലിസബത്ത് രാജ്ഞി കാറോടിച്ച് പളളിയിലേക്ക് by കൈപ്പുഴ ജോൺ മാത്യു

ബർലിൻ∙ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി സ്വയം കാറോടിച്ച് കഴിഞ്ഞ ഞായറാഴ്ച പളളിയിലേക്ക് പോകുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ഹിറ്റ്.എൺപത്തൊന്നുകാരിയായ രാജ്ഞിയോടൊപ്പം 94 കാരനായ ഭർത്താവ് ഫിലിപ്പ് രാജകുമാരനും ഉണ്ടായിരുന്നു.രാജകൊട്ടാരത്തിനടുത്തുളള വിൻഡ് സോർ പാർക്കിലെ (wind sor park) റോഡിലൂടെയായിരുന്നു രാജ്ഞിയുടെ കാർ സവാരി.

queen-elizabeth-driving-car
വഴി പോക്കർ ഈ കാഴ്ച കണ്ട് അന്തംവിട്ടു. ചിലർ രാജ്ഞിക്ക് ൈകകൾ വീശി അഭിവാദ്യം അർപ്പിച്ചു. ചിലർ ഈ രംഗം മൊബൈലിൽ ഒപ്പിയെടുത്ത് പുറം ലോകത്തിന് കാണിച്ചു കൊടുത്തു.എലിസബത്ത് രാജ്ഞിക്ക് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമായിട്ടില്ല. എങ്കിലും ‘കാർ’ ഓടിക്കാൻ ഇവർക്ക് പ്രത്യേകം അവകാശം ഭരണകൂടം നൽകിയിട്ടുണ്ട്.

Related News