Loading ...

Home Europe

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ന്നു; കൊ​ളോ​സി​യം വീ​ണ്ടും തു​റ​ന്നു

റോം: ​ഇ​റ്റാ​ലി​യ​ന്‍ ടൂ​റി​സ​ത്തി​ന്‍റെ ടോ​പ് ടെ​ന്നി​ല്‍ നി​ല്‍​ക്കു​ന്ന കൊ​ളോ​സി​യം തു​റ​ന്നു. കോ​വി​ഡ് 19 എ​ന്ന പാ​ന്‍​ഡെ​മി​ക് ഇ​റ്റ​ലി​യി​ല്‍ സം​ഹാ​രം തു​ട​ങ്ങി​യ​തി​നെ​തി​രെ പ്രാ​ബ​ല്യ​ത്തി​ലാ​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍​പ്പെ​ട്ടാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി സ​ന്ദ​ര്‍​ശ​ക ര​ഹി​ത​മാ​യി കി​ട​ന്ന ആം​ഫി തി​യേ​റ്റ​ര്‍ തി​ങ്ക​ളാ​ഴ്ച വീ​ണ്ടും സ​ന്ദ​ര്‍​ക​ര്‍​ക്കാ​യി അ​ധി​കാ​രി​ക​ള്‍ തു​റ​ന്നു​കൊ​ടു​ത്ത​ത്.

നൂ​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്പ് ക്രൂ​ര​മാ​യ പോ​രാ​ട്ട​ങ്ങ​ള്‍​ക്കും നി​ര്‍​ഭാ​ഗ്യ​ക​ര​മാ​യ ഗ്ലാ​ഡി​യേ​റ്റ​ര്‍​മാ​രു​ടെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും മ​ര​ണ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച കൂ​റ്റ​ന്‍ ആം​ഫി​തി​യേ​റ്റ​ര്‍, ഇ​പ്പോ​ഴ​ത്തെ സ്ഥി​തി​യി​ല്‍ ആ​ദ്യ​മാ​യി വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ പു​തു​നി​ശ്വാ​സ​ത്തി​ല്‍ പു​തി​യ ആ​രോ​ഗ്യ പ്രോ​ട്ടോ​ക്കോ​ളു​ക​ളു​മാ​യി ഗേ​റ്റു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്പോ​ള്‍ വ​ള​രെ നി​ശ​ബ്ദ​മാ​യി​രു​ന്നു. à´¦à´¿â€‹à´µâ€‹à´¸â€‹à´µàµà´‚ 300 പേ​ര്‍​ക്കു മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളു​വെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മു​ന്‍​പ് ഒ​രു സാ​ധാ​ര​ണ ദി​വ​സം സ്റ്റേ​ഡി​യം നി​റ​യ്ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് സെ​ല്‍​ഫി എ​ടു​ക്കു​ന്ന സ​ഞ്ചാ​രി​ക​ളി​ല്‍ നി​ന്ന് വ​ള​രെ ദൂ​രെ​യാ​ണ് നി​ല​വി​ലെ സ്ഥി​തി.

ഇ​ന്ന​ത്തെ പു​തു​ത​ല​മു​റ​യി​ലെ ഗ്ലാ​ഡി​യേ​റ്റ​ര്‍​മാ​ര്‍ കൊ​ളോ​സി​യം മ​തി​ലി​നു പു​റ​ത്ത് ഫോ​ട്ടോ​ഗ്രാ​ഫു​ക​ള്‍​ക്കും നു​റു​ങ്ങു​ക​ള്‍​ക്കു​മാ​യി മ​ത്സ​രി​ച്ചാ​ണ് പ​രേ​ഡ് ചെ​യ്യു​ന്ന​ത്. വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ അ​ഭാ​വം ജോ​ലി​ക്കാ​ര്‍​ക്കും മ​ടു​പ്പു​ള​വാ​ക്കി. കൊ​ളോ​സി​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് പ​ന്ത​ക്കു​സ്താ ക​ഴി​ഞ്ഞു​വ​ന്ന തി​ര​ക്കൊ​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച.

Related News