Loading ...

Home Europe

കൊറോണയുടെ ശക്തികുറയുന്നില്ല; ഇറ്റലിയുടെ ഗവേഷണത്തെ തള്ളി അമേരിക്ക

ന്യൂയോര്‍ക്ക്: വ്യാപിക്കുന്തോറും കൊറോണ വൈറസിന്റെ ശക്തി കുറയുകയാണെന്ന ഇറ്റലിയുടെ ഗവേഷണത്തെ തള്ളി അമേരിക്ക. പകര്‍ച്ചവ്യാധികളെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന ഇറ്റലിയിലെ ആല്‍ബെര്‍ട്ടോ സാന്‍ഗ്രിലായുടെ നിഗമനമാണ് അമേരിക്കയിലെ ഗവേഷകര്‍ ഒന്നടങ്കം തള്ളിയത്.കൊറോണ വൈറസിന്റെ ശക്തി കുറഞ്ഞിട്ടില്ലെന്നും അത് പകരുന്തോറും കുറയുമെന്ന യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അമേരിക്ക അറിയിച്ചു. ഇറ്റലിയിലെ മിലാന്‍ സാന്‍ റാഫേല്‍ ആശുപത്രിയുടെ ഗവേഷണത്തിലാണ് കൊറോണ വ്യാപിക്കുന്തോറും അതിന്റെ ശക്തികുറയുന്നതായി രേഖപ്പെടുത്തിയത്.കഴിഞ്ഞ 10 ദിവസം നടത്തിയ പരിശോധനകളില്‍ നിന്നും രണ്ടുമാസം മുമ്ബ് ഉണ്ടായിരുന്ന തീവ്രത രോഗവ്യാപനത്തിനില്ലെന്നാണ് ഇറ്റലിയിലെ ഗവേഷകര്‍ പറയുന്നത്. à´¸à´¾à´‚ഗ്രിലായുടെ പഠനത്തില്‍ വൈറസ് ഇറ്റലിയില്‍ ഇനി സംക്രമിക്കില്ലെന്നാണ് കാണിക്കുന്നത്. എന്നാല്‍ ഇറ്റലിയിലെ അവസ്ഥ മറ്റൊരു രാജ്യത്തും കാണാത്തതിനാല്‍ അത്തരം നിഗമനം പൂര്‍ണ്ണമായും തള്ളിയാണ് അമേരിക്ക രംഗത്തെത്തിയത്. ലോകാരോഗ്യസംഘടനയും അമേരിക്കയുടെ നിഗമനത്തെ ശരിവച്ചു. ' രോഗവ്യാപന കാര്യത്തില്‍ കൊറോണയുടെ തീവ്രത കുറഞ്ഞിട്ടില്ല. വൈറസിന് ഇപ്പോഴും അതിവേഗം ലക്ഷക്കണക്കിന് ആളുകളിലേക്ക് പടരാനുള്ള ശക്തിയുണ്ട്. മാത്രമല്ല രോഗബാധിതരിലെ 20 ശതമാനം ആളുകളും ഗുരതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും' ലോകാരോഗ്യ സംഘടനയുടെ മരിയ വാന്‍ കെര്‍കോവ് വ്യക്തമാക്കി.ഇറ്റലിയില്‍ പരമാവധി പേരിലേക്ക് കൊറോണ വ്യാപിച്ചതും ചികിത്സയിലൂടെ അധികം ആളുകള്‍ രോഗമുക്തരായതും വൈറസിന്റെ ശേഷി കുറഞ്ഞതായി അനുഭവപ്പെട്ടതാകാമെന്നും കെര്‍കോവ് പറഞ്ഞു. ഇതിനിടെ കൊറോണ വൈറസ് കാലാവസ്ഥാ വ്യതിയാനത്തിന് വഴിപ്പെടുന്ന രോഗമാണോ എന്നതും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും കെര്‍കോവ് ചൂണ്ടിക്കാട്ടി.

Related News