Loading ...

Home Australia/NZ

അഭിമുഖത്തിനിടയില്‍ ഭൂമികുലുക്കം: നിറചിരിയോടെ നേരിട്ട് ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി

ഇന്റര്‍വ്യൂ നല്‍കുന്നതിനിടയില്‍ ഭൂകമ്ബമുണ്ടായപ്പോഴും അതിനെ ചിരിയോടെ നേരിടുന്ന ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണിനെ പുകഴ്ത്തുകയാണ് മാധ്യമങ്ങള്‍. ഒരു പ്രതിസന്ധിയുടെ ഘട്ടത്തില്‍ അതിനെ വളരെ സംയമനത്തോടെ നേരിടാനുള്ള ജസീന്ദയുടെ ശേഷിയാണ് ഇതില്‍ പ്രതിഫലിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ന്യൂസ്‌ഹബ് ടെലിവിഷന്‍ ചാനലിന് ലൈവ് ഇന്റര്‍വ്യൂ നല്‍കിയത്. ഇതിനിടയില്‍ ഭൂകമ്ബമുണ്ടായി. ഇക്കാര്യം ജസീന്ദ ഇങ്ങനെ അറിയിച്ചു: "ഇവിടെ ഒരു ചെറിയ ഭൂകമ്ബം അനുഭവപ്പെടുന്നുണ്ട്." ന്യൂസ്ഹബ്ബിന്റെ റയാന്‍ ബ്രിഡ്ജ് എന്ന മാധ്യമപ്രവര്‍ത്തകനാണ് ഇന്റര്‍വ്യൂ ചെയ്തിരുന്നത്. à´¨àµà´¯àµ‚സീലാന്‍ഡ് പാര്‍ലമെന്റിനകത്താണ് പ്രധാനമന്ത്രി ഇരുന്നിരുന്നത്. ഇന്റര്‍വ്യൂ അവസാനിപ്പിക്കേണ്ടതുണ്ടോയെന്ന ചോദ്യത്തോട് ജസീന്ദ പ്രതികരിച്ചത് ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും മുകളില്‍ വിളക്കുകളോ മറ്റോ തൂങ്ങി നില്‍ക്കുന്നില്ലെന്നുമായിരുന്നു."തരക്കേടില്ലാത്ത ഒരു ഭൂകമ്ബം ഇവിടെ അനുഭവപ്പെടുന്നുണ്ട്. എന്റെ പിന്നിലെ വസ്തുക്കള്‍ കുലുങ്ങുന്നത് നിങ്ങള്‍ക്ക് കാണാം," ജസീന്ദ പറയുന്നത് കേള്‍ക്കാം. നിറഞ്ഞ ചിരിയോടെയാണ് ജസീന്ദ ഇതെല്ലാം പറയുന്നതെന്നത് ശ്രദ്ധേയമാണ്.ഇന്റര്‍വ്യൂ ചെയ്യുന്ന ചാനല്‍ പുലര്‍ത്തുന്ന സംയമനവും ശ്രദ്ധേയമാണ്. താനിരിക്കുന്നിടത്ത് ഭൂകമ്ബമുണ്ടെന്ന് പ്രധാനമന്ത്രി പറയുമ്ബോള്‍ ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഒരു ചെറുപുഞ്ചിരിയോടെ ശാന്തമായാണ് അവതാരകന്‍ തന്റെ ആശങ്ക പങ്കു വെക്കുന്ന ചോദ്യങ്ങള്‍ പോലും ചോദിക്കുന്നത്. അവതാരകന്റെ ശബ്ദം ക്രമം തെറ്റി ഉയരുകയോ ഭീതിജനകമായ സ്ക്രോളുകള്‍ പായുകയോ ചെയ്യുന്നില്ല.5.9 തീവ്രത അനുഭവപ്പെട്ട ഭൂകമ്ബമാണ് ന്യൂസീലാന്‍ഡിലുണ്ടായത്. പസിഫിക് സമുദ്രത്തില്‍ റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന ഭൂകമ്ബ-അഗ്നിപര്‍വ്വത മേഖലയോടു ചേര്‍ന്നാണ് ന്യൂസീലാന്‍ഡ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ സജീവമായതും അല്ലാത്തതുമായ അഗ്നിപര്‍വ്വതങ്ങളില്‍ 75 ശതമാനവും സ്ഥിതി ചെയ്യുന്നത് à´ˆ മേഖലയിലാണ്.

Related News