Loading ...

Home Europe

യൂറോപ്പിലെ കുട്ടികളില്‍ കാണുന്ന അസുഖങ്ങള്‍ കൊറോണ മൂലമല്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ബ്രിട്ടനിലും യൂറോപ്പിലും മറ്റ് പാശ്ചാത്യരാജ്യങ്ങളിലും കുട്ടികളില്‍ കാണുന്ന നീര്‍ക്കെട്ടും തൊലിപ്പുറത്തെ അസുഖങ്ങളും കൊറോണ മൂലമല്ലെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ അത്തരം അസുഖങ്ങള്‍ ഡോക്ടര്‍മാരെ കുഴക്കുകയാണ്. യഥാര്‍ത്ഥ ത്തില്‍ അത്തരം പ്രശ്‌നങ്ങള്‍ കൊറോണയുടെ പാര്‍ശ്വഫലമാണെന്ന് പറയാനുള്ള യാതൊരു തെളിവുമില്ലെന്ന് ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. മരിയ വാന്‍ കെര്‍കോവ് അഭിപ്രായപ്പെട്ടു.കുട്ടികളുടെ വിവിധ അവയവങ്ങളില്‍ തടിപ്പും ചുവപ്പും നീര്‍ക്കെട്ടുമായാണ് നിലവില്‍ കാണുന്നത്. ഇത്തരം വീക്കങ്ങള്‍ മറ്റ് പല കാരണങ്ങളാല്‍ ഉണ്ടാകാം. അത് കണ്ടെത്തേണ്ടിയിരിക്കുന്നു. കൊറോണ ബാധിച്ച കുട്ടികളിലല്ല ഇത്തരം അസുഖങ്ങള്‍ വന്നിട്ടുള്ളത് എന്നതും ഡോക്ടര്‍മാരെ കുഴക്കുകയാണ്.കവാസാക്കി എന്ന പേരിലാണ് നിലവില്‍ ഇത്തരം വീക്കങ്ങളെ പൊതുവെ പറയുന്നത്.' ബ്രിട്ടണിനിലെ തങ്ങളുടെ സഹപ്രവര്‍ത്തകരെ ജാഗ്രതപ്പെടുത്തിയിട്ടുണ്ട്. ഇത് വളരെ അപൂര്‍വ്വമായ ഒരു സാഹചര്യമാണ്. അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുകയാണ്. മുന്‍കൂട്ടി ഒരു നിഗമനത്തിലേക്ക് ആരും എത്തേണ്ടതില്ല'കെര്‍ക്കോവ് വ്യക്തമാക്കി. എന്നാല്‍ അമേരിക്കയിലെ ഡോക്ടര്‍മാര്‍ കൊറോണ ബാധിച്ചവരില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related News