Loading ...

Home Europe

ജര്‍മ്മനിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

കൊറോണ വൈറസിന്റെ സാഹചര്യത്തില്‍ ജര്‍മ്മനിയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തി. ഘട്ടം ഘട്ടമായാണ് ജര്‍മനി ഇളവുകള്‍ നല്‍കുന്നത്. രാജ്യത്ത് മരണ നിരക്ക് കുറഞ്ഞതോടെയാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം പള്ളികള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കൂടാതെ സ്റ്റേഡിയങ്ങളും സാംസ്‌ക്കാരിക കേന്ദ്രങ്ങളും മ്യൂസിയങ്ങളും, മൃഗശാലകളുമെല്ലാം തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഇവ തുറക്കുന്നത് സംബന്ധിച്ച്‌ മെയ് 6 ന് ചേരുന്ന ഉന്നതതലയോഗം ചര്‍ച്ച ചെയ്യുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്.1,65,532 പേര്‍ക്കാണ് ജര്‍മ്മനിയില്‍ ഇത് വരെ വൈറസ് ബാധിച്ചത്. 6,845 പേരാണ് രാജ്യത്താകെ വൈറസ് ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേര്‍ മാത്രമാണ് വൈറസ് ബാധിച്ച്‌ മരിച്ചത്. ഇത് മരണ നിരക്കിലെ കുറവാണ് കാണിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Related News