Loading ...

Home Europe

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സ്വീഡന്‍ ലോകത്തിന് മികച്ച മാതൃക: ലോകാരോ​ഗ്യ സംഘടന

സ്വീഡന്‍: കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സ്വീഡന്‍ ലോകത്തിന് മികച്ച മാതൃകയാണെന്ന് ലോകാരോ​ഗ്യ സംഘടന. ലോകാരോ​ഗ്യ സംഘടനയുടെ എമര്‍ജന്‍സി പ്രോ​ഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക് റയാന്‍ ആണ് സ്വീഡന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയത്.കോവിഡിന്റെ തുടക്കം മുതല്‍ ശരിയായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയാണ് സ്വീഡന്‍ മുന്നോട്ട് പോയതെന്നും രോ​ഗബാധിതര്‍ക്ക് തീവ്രപരിചരണം നല്‍കാനുള്ള സജ്ജീകരണങ്ങള്‍ അവര്‍ ​ഗണ്യമായി വര്‍ദ്ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ അകലം പാലിക്കാന്‍ തയ്യാറാകാത്തതിന് സ്വീഡന്‍ നേരിട്ട വിമര്‍ശനങ്ങള്‍ അന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. à´¸à´¾à´®àµ‚ഹിക അകലം പാലിക്കുക എന്നതിനപ്പുറം വളരെ ശക്തമായ ഒരു പൊതുനയമാണ് സ്വീഡന്‍ നടപ്പിലാക്കിയത്. സ്വയം നിയന്ത്രിക്കാനും ശാരീരിക അകലം പാലിക്കാനുമുളള പൗരന്‍മാരുടെ കഴിവിനെയും സന്നദ്ധതയെയും വിശ്വാസത്തിലെടുത്തത് കൊണ്ടാണ് ഇത്തരം വ്യത്യസ്തമായ ഒരു നയം സ്വീഡന്‍ നടപ്പില്‍ വരുത്തിയത്. ജനങ്ങളുടെ ദീര്‍ഘകാല പരിചരണവും സുരക്ഷയുമാണ് അവര്‍ ലക്ഷ്യമാക്കിയതെന്നും മൈക്ക് റയാന്‍ വ്യക്തമാക്കി.

Related News