Loading ...

Home Europe

യൂറോപ്പില്‍ രോഗവ്യാപനം കുറയുന്നു, ഇളവ് വരുത്താനൊരുങ്ങി രാജ്യങ്ങള്‍

ലണ്ടന്‍: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രങ്ങളായി മാറിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭീതി നീങ്ങുന്നു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നതോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങുകയാണ് മിക്ക രാജ്യങ്ങളും. യൂറോപ്പില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച ഇറ്റലിയില്‍ മേയ് നാല് മുതല്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. വീടിനുള്ളില്‍ കഴിയുന്നവര്‍ക്ക് ഇനി അവരവരുടെ പ്രവിശ്യകള്‍ക്കുള്ളില്‍ സഞ്ചരിക്കാന്‍ കഴിയും.ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 260 പേരാണ്. 1,97,675 പേര്‍ക്കാണ് മെഡിറ്ററേനിയന്‍ രാജ്യമായ ഇറ്റലിയില്‍ ഇതേവരെ രോഗം സ്ഥിരീകരിച്ചത്. 26,644 പേരാണ് ആകെ മരിച്ചത്. ദിവസവും 900 ത്തിലേറെ പേര്‍ മരിച്ചിരുന്ന ഇറ്റലിയില്‍ നിരക്ക് 300ല്‍ താഴെ എത്തിയിരിക്കുന്നത് ഏറെ ആശ്വാസകരമാണ്.സ്പെയിനിലും സ്ഥിതിഗതികള്‍ ശാന്തമായി വരുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രാബല്യത്തില്‍ വന്ന 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ ഒരാളുമായി ഒരു മണിക്കൂര്‍ പുറത്ത് ചെലവഴിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഒരു മാസത്തിലേറെയായി വീടിനുള്ളില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്. കൂടുതല്‍ ഇളവുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ഷെസ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 331 പേരാണ് സ്പെയിനില്‍ മരിച്ചത്. ഇതോടെ സ്പെയിനില്‍ ആകെ മരിച്ചവരുടെ എണ്ണം 23,521 ആയി.2,36,199 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ സ്പെയിനിലാണ്. അതേ സമയം, ഏറ്റവും കൂടുതല്‍ കൊവിഡ് മരണം ഇറ്റലിയിലാണുണ്ടായിരിക്കുന്നത്.കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഓഫീസില്‍ തിരിച്ചെത്തിയിട്ടുണ്ട്. 152,840 പേര്‍ക്കാണ് യു.കെയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 20,732 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. ബോറിസ് ജോണ്‍സണിന്റെ അഭാവം യു.കെയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായാണ് വിലയിരുത്തല്‍. നിലവില്‍ മേയ് 7 വരെ നിശ്ചയിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എന്നുവരെ തുടരണമെന്നതാണ് ഇപ്പോള്‍ ബോറിസിന്റെ മുന്നിലെ ചര്‍ച്ചാ വിഷയം. രാജ്യത്ത് കൊവിഡ് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഘട്ടം ഘട്ടമായി മാത്രമേ ഇളവുകള്‍ അനുവദിക്കാനിടയുള്ളു.മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുകയാണ്. ജര്‍മനിയില്‍ കടകളും മറ്റും കഴി‌ഞ്ഞാഴ്ച തുറന്നിരുന്നു. അഞ്ചാം ഗ്രേഡ് വരെയുള്ള കുട്ടികള്‍ക്ക് ഡെന്‍മാര്‍ക്കില്‍ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ കൊവിഡിനെ നിയന്ത്രണവിധേയമാക്കിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാന്‍ തുടങ്ങിയിരിക്കുകയാണ് അതേ സമയം, യു.എസില്‍ കൊവിഡ് അതിന്റെ ഭീകരതയില്‍ തുടരുമ്ബോഴും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അനാവശ്യമാണെന്ന് വാദിക്കുന്ന ഒരു വിഭാഗം രോഗനിയന്ത്രണത്തിന് വെല്ലുവിളിയാവുകയാണ്.യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയ രാജ്യങ്ങളാണ് ഇറ്റലി, ബ്രിട്ടണ്‍, ഫ്രാന്‍സ്, സ്പെയിന്‍ എന്നിവ. ഇവിടങ്ങളിലെല്ലാം ഇതേ വരെ 20,000ത്തിലേറെ മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ യു.എസില്‍ മാത്രം ഇതിന്റെ ഇരട്ടി മരണങ്ങള്‍ ഇതിനൊടകം തന്നെ രേഖപ്പെടുത്തിക്കഴി‌ഞ്ഞു. 55,415 പേരാണ് യു.എസില്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചിരിക്കുന്നത്.യു.എസില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോ‌ര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക്, മിഷിഗണ്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മേയ് പകുതി വരെയെങ്കിലും നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് ഗവര്‍ണര്‍മാര്‍ വ്യക്തമാക്കുന്നത്. അതേ സമയം, ജോര്‍ജിയ, ഒക്‌ലഹോമ, അലാസ്ക തുടങ്ങിയ സംസ്ഥാനങ്ങളില്‍ കടകള്‍ ഉള്‍പ്പെടെയുള്ള à´šà´¿à´² സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ സംസ്ഥാനങ്ങളിലും ഓരോ രീതിയിലാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നിലനില്ക്കുന്നത്. ചൂട് കൂടിയതിനാല്‍ കാലിഫോര്‍ണിയ ഉള്‍പ്പെടെയുള്ള ബീച്ചുകളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തിയതും തലവേദനയായി. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് ഡെമോക്രാറ്റിക് ഗവര്‍ണര്‍മാര്‍ ആവശ്യപ്പെടുമ്ബോഴും നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ് ട്രംപ് ഭരണകൂടം.യു.എസില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 367 മരണങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തെ കണക്ക് പരിശോധിച്ചാലുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. രാജ്യത്ത് നിയന്ത്രണങ്ങള്‍ നീക്കി വ്യാപാരമേഖല സജീവമാക്കണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന സംസ്ഥാനങ്ങള്‍ക്കിടയില്‍ പുതിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. ആരാധനാലയങ്ങളും റെസ്റ്റോറന്റുകളും തുറക്കാനൊരുങ്ങുകയാണെന്നാണ് ഒക്‌ലഹോമ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ പറയുന്നത്. അതേ സമയം, മിഷിഗണ്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഡെമോക്രാറ്റിക് ഗവര്‍ണര്‍മാര്‍ പറയുന്നത് തങ്ങള്‍ക്ക് നിയന്ത്രണം തുടരണമെന്നാണ്. കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്നും രോഗവ്യാപനം തടയാന്‍ രോഗലക്ഷണങ്ങളുള്ളവരെ ഐസൊലേറ്റ് ചെയ്യണമെന്നും ഇവര്‍ പറയുന്നു. മോണ്ടാനയില്‍ à´šà´¿à´² പള്ളികളില്‍ കഴിഞ്ഞ ദിവസം പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു.

Related News