Loading ...

Home Europe

ബ്രിട്ടീഷ് പ്രധാനമന്ത്രി കോവിഡ് മുക്തനായി

ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച്‌ മൂന്നാഴ്ചയായി ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി രോഗ മുക്തനായതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്ന് രാവിലെ ജോലിയില്‍ പ്രവേശിച്ചതായും വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് അറിയിച്ചു.ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഓഫീസിലാണ് ഇന്ന് രാവിലെയോടെ എത്തിച്ചേര്‍ന്നത്.രാജ്യത്തെ കോവിഡ് പ്രതിരോധങ്ങള്‍ക്ക് പ്രധാനമന്ത്രി ഇനി നേതൃത്വം നല്‍കുമെന്നും റാബ് സൂചിപ്പിച്ചു. മൂന്ന് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ശേഷമാണ് പ്രധാനമന്ത്രിക്ക് കൊറോണ ബാധയുടെ തീവ്രത കുറഞ്ഞത്.

Related News