Loading ...

Home Australia/NZ

ഡിജിറ്റന്‍ ഹാന്‍ഡ്‌ ഷേക്ക് ആപ്പുമായി ഓസ്‌ട്രേലിയ, ഡൗണ്‍ലോഡ്‌ ചെയ്‌താല്‍ നിയന്ത്രണങ്ങളില്‍ ഇളവെന്ന്‌ പ്രധാനമന്ത്രി

സിഡ്‌നി: à´‡à´¨àµà´¤àµà´¯à´¯à´¿à´²àµâ€ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പിന്‌ സമാനമായ കോവിഡ്‌ സേഫ്‌ എന്ന ആപ്ലിക്കേഷനുമായി ഓസ്‌ട്രേലിയന്‍ ഭരണകൂടം. ഡിജിറ്റന്‍ ഹാന്‍ഡ്‌ ഷേക്ക്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന à´ˆ ആപ്പ്‌ ഇന്‍സ്റ്റോള്‍ ചെയ്‌ത്‌ കഴിഞ്ഞാല്‍, കോവിഡ്‌ പോസിറ്റീവായ വ്യക്തിയുമായി അടുത്ത്‌ ചെലവഴിക്കേണ്ടി വന്നാല്‍ ആപ്പ്‌ മുന്നറിയിപ്പ്‌ നല്‍കും.

à´ˆ ആപ്പ്‌ ഇന്‍സ്റ്റോള്‍ ചെയ്‌ത രണ്ട ഫോണുകള്‍ 1.5 മീറ്റര്‍ അകലത്തിനുള്ളില്‍ വന്നാല്‍ à´…à´µ പരസ്‌പരം യോജിക്കും. വിവരങ്ങള്‍ എന്‍ക്രിപ്‌റ്റഡ്‌ ഡേറ്റ ആയി സൂക്ഷിക്കും. ആപ്പ്‌ ഇന്‍സ്റ്റോള്‍ ചെയ്‌തതിന്‌ ശേഷം കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണം. à´Žà´¨àµà´¨à´¾à´²àµâ€ ഇതില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനെ ചൊല്ലി വിവാദം ഉടലെടുത്തിട്ടുണ്ട്‌.

ആരോഗ്യ വകുപ്പിനല്ലാതെ മറ്റാര്‍ക്കും ഡേറ്റയുമായി ബന്ധപ്പെട്ട ആപ്പിലേക്ക്‌ പ്രവേശനം ലഭിക്കില്ലെന്നാണ്‌ ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നിലപാട്‌. മാത്രമല്ല, രാജ്യത്തെ 40 ശതമാനം ആളുകള്‍ ഇത്‌ ഇന്‍സ്റ്റോള്‍ ചെയ്‌താല്‍ മാത്രമാവും അതിന്റെ പ്രയോജനം ലഭിക്കുകയുള്ളു. ആവശ്യത്തിന്‌ ആളുകള്‍ ഇത്‌ ഇന്‍സ്‌റ്റോള്‍ ചെയ്‌തെന്ന്‌ ഉറപ്പാക്കി കഴിഞ്ഞാല്‍ രാജ്യത്ത്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്‌ കൊണ്ടുവരുമെന്ന്‌ പ്രധാനമന്ത്രി സ്‌കോട്ട്‌ മോറിസണ്‍ വ്യക്തമാക്കി. ഇതോടെ 10 ലക്ഷത്തിന്‌ മുകളില്‍ ആളുകള്‍ ആപ്പ്‌ ഇന്‍സ്റ്റോള്‍ ചെയ്‌ത്‌ കഴിഞ്ഞു.

Related News