Loading ...

Home Europe

കോവിഡ് 19: സ്‌പെയിനില്‍ മരണം 10,000 കടന്നു

മാഡ്രിഡ്:കോവിഡ് 19 ബാധിച്ച്‌ സ്‌പെയിനില്‍ 10,003 പേര്‍ മരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 950 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഒരു ദിവസം ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ബുധനാഴ്ച 1,02,136 ല്‍ നിന്ന് 1,10,238 ആയി ഉയര്‍ന്നിട്ടുണ്ട്. ദൈനംദിന വര്‍ധനവില്‍ നേരിയ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ് - 13,155 പേര്‍. 110,000 കോവിഡ് 19 പോസിറ്റീവ് കേസുകള്‍ ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല ശേഖരിച്ച കണക്കുകള്‍ പ്രകാരം ബുധനാഴ്ച യുഎസില്‍ 884 കൊറോണ വൈറസ് മരണങ്ങള്‍ രേഖപ്പെടുത്തി.2,13000 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യുകെയില്‍ 563 പേര്‍ കൂടി മരിച്ചു. ആഗോളതലത്തില്‍ 9,38000 ത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,94,400 പേര്‍ സുഖം പ്രാപിച്ചു. 4,7200 പേരാണ് ഇതുവരെ കോവിഡ 19 ബാധിച്ച്‌ മരിച്ചത്

Related News