Loading ...

Home Europe

ബ്രിട്ടണില്‍ പതിമൂന്നുകാരന്‍ കൊറോണ ബാധിച്ച്‌ മരിച്ചു

ലണ്ടന്‍: ബ്രിട്ടണില്‍ കൊറോണ ബാധിച്ച്‌ പതിമൂന്നുകാരന്‍ മരിച്ചു.ദക്ഷിണ ലണ്ടനിലെ ബ്രിക്സ്ടണ്‍ സ്വദേശി ഇസ്മയില്‍ മുഹമ്മദ് അബ്ദുള്‍ വഹാബ് എന്ന കുട്ടിയാണ് കിംഗ്സ് ആശുപത്രിയില്‍ മരിച്ചത്.ബ്രിട്ടനില്‍ കൊറോണ മൂലം മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുട്ടി. വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു തന്നെ രോഗം സ്ഥിരീകരിച്ചു. അതേ സമയം ബ്രിട്ടനില്‍ കൊറോണ ബാധിതരുടെ എണ്ണവും വൈറസ് ബാധിച്ചുള്ള മരണസംഖ്യയും ഉയരുകയാണ്. ഇതു വരെ ഇരുപത്തയ്യായിരം പേര്‍ക്ക് രോഗബാധ സ്ഥീരീകരിക്കുകയും 1789 പേര്‍ മരിക്കുകയും ചെയ്തു.

Related News