Loading ...

Home Europe

കോവിഡ് 19: മരിച്ചവരുടെ എണ്ണം 8419 ആയി; യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തികള്‍ അടച്ചു

കോവിഡ് 19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 8419 ആയി ഉയര്‍ന്നു. യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ 30 ദിവസത്തേക്ക് അതിര്‍ത്തികള്‍ അടച്ചു. കൂടുതല്‍ രോഗബാധിത മേഖലകള്‍ കണ്ടെത്തിയതിനാല്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം മൂവായിരത്തോട് അടുക്കുകയാണ്. യുഎസില്‍ 50 സംസ്ഥാനങ്ങളിലും കോവിഡ് സാന്നിധ്യം സ്ഥിരീകരിച്ചു. ഒരു ട്രില്യന്‍ ഡോളറിന്റെ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങുകയാണ് അമേരിക്ക. ഇതുപ്രകാരം ഓരോ പൗരനും ആയിരം ഡോളര്‍ വീതം ലഭിക്കും. പൗരന്മാര്‍ക്ക് സാമ്ബത്തികസഹായം നല്‍കാന്‍ കാനഡയും നീക്കം തുടങ്ങി. കോവിഡ് വൈറസ് ബാധിതരുടെ എണ്ണം ആയിരം കടന്നതോടെ ഓസ്ട്രേലിയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 30 ദിവസത്തേക്ക് അതിര്‍ത്തികള്‍ അടച്ചിടാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ ഫ്രാന്‍സില്‍ പൂര്‍ണ യാത്രാനിരോധനം പ്രഖ്യാപിച്ചു. സ്വീഡനില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ സ്റ്റോക് ഹോം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ തിരക്കൊഴിഞ്ഞു. ഇറാനില്‍ ഇതുവരെ ആയിരം പേരിലേറെ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫില്‍ ഇതുവരെ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 1000കടന്നു. സൗദി, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ ആരാധനാലയങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടു. ഒമാനില്‍ പൗരന്‍മാരല്ലാത്തവര്‍ക്കു പ്രവേശന വിലക്കേര്‍പ്പെടുത്തി.

Related News