Loading ...

Home Australia/NZ

മെല്‍ബണില്‍ വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിനെത്തിയ കാണികളിലൊരാള്‍ക്ക് കൊറോണ; മത്സരം കണ്ടത് നോര്‍ത്ത് സ്റ്റാന്റിലെ എന്‍42 സെക്ഷനില്‍

മെല്‍ബണ്‍: മാര്‍ച്ച്‌ എട്ടിന് മെല്‍ബണില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ട്വിന്റി 20 ലോകകപ്പ് ഫൈനല്‍ കാണാനെത്തിയവരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയം മാനേജ്മെന്റ് പുറത്തുവിട്ട പ്രസ്താവനയിലാണ് കാണികളിലൊരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി അറിയിച്ചത്. സ്റ്റേഡിയത്തിലെ നോര്‍ത്ത് സ്റ്റാന്‍ഡിലെ എന്‍42 സെക്ഷനില്‍ ഇരുന്നാണ് ഈ വ്യക്തി മത്സരം കണ്ടത്. അതേസമയം, പരിശോധനയില്‍ മറ്റുള്ളവര്‍ക്ക് പകരാനുള്ള സാധ്യത കുറവാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ-മനുഷ്യ സേവന വകുപ്പ് (ഡിഎച്ച്‌എച്ച്‌എസ്) അറിയിച്ചു. മത്സരം കാണുന്നതിനാല്‍ എന്‍42 സെക്ഷനില്‍ ഇരുന്ന മറ്റുള്ളവര്‍ ശുചിത്വ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും പനിയുടെ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നും ആരോഗ്യ-മനുഷ്യ സേവന വകുപ്പ് അറിയിച്ചിട്ടുണ്ട്.

Related News