Loading ...

Home Europe

കോവിഡ് 19: മരണ സംഖ്യ 3300 ആയി; ഇറ്റലിയില്‍ വൈറസ് ബാധിച്ച്‌ 148 പേര്‍ മരിച്ചു

ഇറ്റലിയില്‍ കോവിഡ് 19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 148 ആയി. ഇതോടെ, ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണ സംഖ്യ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട രാജ്യമായി ഇറ്റലി മാറി. 41 പേരാണ് കഴിഞ്ഞ ദിവസം രോഗബാധയെ തുടര്‍ന്ന് മരിച്ചത്. രോഗം പടര്‍ന്നുപിടിക്കുന്ന ഇറാനില്‍ 107 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 2900 പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ 37 പേര്‍ മരിച്ചു. അതേസമയം, ചൈനയില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ടുചെയ്യുന്നതില്‍ കുറവ് വന്നിട്ടുണ്ട്. ലോകത്താകമാനം ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 3300 ആയി. 96,000 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related News