Loading ...

Home Europe

കൊറോണാ: ആഗോള ഇന്‍ഷ്യുറന്‍സ് മേഖല പ്രതിസന്ധിയില്‍

ലണ്ടന്‍: കൊറോണ വൈറസ് ലോക സാമ്പത്തിക മേഖലകലെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഷ്യുറന്‍സ് മേഖലയില്‍ സാമ്പത്തികമായ മാന്ദ്യം ബാധിച്ചുതുടങ്ങിയതായി ലോക പ്രസിദ്ധ സാമ്പത്തിക നിക്ഷേപക സ്ഥാപനമായ മൂഡിയുടെ വിലയിരുത്തല്‍. പ്രധാനമായും ഇന്‍ഷ്യുറന്‍സ് കമ്പനികളെല്ലാം ഓഹരിമേഖലയില്‍ മുതല്‍മുടക്കിയിരിക്കുകയാണ. വന്‍ സാമ്പത്തിക അസ്ഥിരതക്ക് കാരണമായേക്കാവുന്ന സാഹചര്യത്തിലേക്ക് ഇത് നയിക്കു മെന്നതാണ് നിഗമനം. പ്രധാനമായും യൂറോപ്യന്‍ ഇന്‍ഷ്യുറന്‍സ് കമ്പനികളുടെ സാമ്പത്തിക നീക്കിയിരുപ്പില്‍ വലിയൊരു ശതമാനം ഓഹരി കമ്പോളത്തിലാണ്. ഇവരെല്ലാം ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകളെ അടിസ്ഥാനമാക്കി ലാഭം നേടുന്നവയാണ്. കൊറോണ ബാധ ഓഹരി വിപണിയില്‍ പലയിടത്തും വന്‍ ഇടിവ് വരുത്തിക്കൊണ്ടിരിക്കുകയാണ്. നേരിട്ട് കച്ചവടമേഖലകളിലെ പൊതു ഇന്‍ഷ്യുറന്‍സിനെയാണ് സാരമായി ബാധിക്കുക. കയറ്റുമതി സ്ഥാപനങ്ങള്‍ വന്‍പ്രീമിയം മുടക്കി ഇന്‍ഷ്യുര്‍ ചെയ്തിരിക്കുന്ന മുതലുകള്‍ക്കുണ്ടായിട്ടുള്ള നഷ്ടം ഇന്‍ഷ്യുറന്‍സ് കമ്പനികള്‍ നല്‍കേണ്ടിവരുന്നതാണ് ഇന്‍ഷ്യുറന്‍സ് മേഖലയെ വലയ്ക്കുന്നത്.









Related News