Loading ...

Home Australia/NZ

കാട്ടുതീ ബാധിതർക്ക് വിരുന്നൊരുക്കി മലയാളികൾ

സൗത്ത് ഓസ്‌ട്രേലിയയിൽ ലോബിതൽ എന്ന പ്രദേശത്ത് നിരവധി പേർക്കാണ് വീടും സ്ഥലവുമെല്ലാം നഷ്‌ടമായത്. à´…ഡ്‌ലൈഡിൽ ഷെഫായ ജസ്റ്റിൻ വർഗീസിന്റെ സഹായത്തോടെ ഇന്ത്യൻ രീതിയിലുള്ള ഭക്ഷണം പാകം ചെയ്ത് ഇവിടെ എത്തിച്ചാണ് അത്താഴവിരുന്നൊരുക്കിയത്. കാട്ടുതീയിൽ എല്ലാം നഷ്ടപ്പെട്ടവരും പ്രദേശങ്ങളിൽ വേലിയും മറ്റും പണിയാനായി വോളന്റീർ ആയി സേവനം ചെയ്യുന്നവരും ഉൾപ്പെടെ 150ഓളം പേർ ഇവിടെ അത്താഴവിരുന്നിനെത്തിയതായി ജോർജി പറഞ്ഞു. റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൗത്ത് ഓസ്‌ട്രേലിയയിലെ കണ്ടെയ്നർ ഡിപ്പോസിറ്റ് സ്കീം വഴി തിരിച്ചു നൽകി അതിൽ നിന്നും ലഭിച്ച പണം കൊണ്ടാണ് കാട്ടുതീ ബാധിതർക്ക് ഭക്ഷണം നൽകാൻ കഴിഞ്ഞതെന്ന് ദി മസ്റ്റാർഡ് സീഡ് ഫാമിലി പ്രോജക്റ്റ് എന്ന സംഘടന നടത്തുന്ന ജോർജി തോമസ് പറഞ്ഞു. ഭക്ഷണത്തിന് പുറമെ മലയാളി കലാകാരന്മാരുടെ സംഗീതവിരുന്നും ഇവർക്കായി ഒരുക്കിയിരുന്നു.


Related News