Loading ...

Home Europe

ജര്‍മനിയില്‍ രാഷ്ട്രീയ നാടകം പൊളിഞ്ഞു; എഎഫ്ഡി പിന്തുണയോടെ എഫ്ഡിപി പ്രതിനിധി മുഖ്യമന്ത്രി

ബര്‍ലിന്‍: ആധുനിക ജര്‍മനിയുടെ ചരിത്രത്തില്‍ ആദ്യമായി തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ പിന്തുണയോടെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി സംസ്ഥാന മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കടുത്ത വംശീയതയും കുടിയേറ്റ വിരുദ്ധതയും കാരണം മുഖ്യധാരാ പാര്‍ട്ടികള്‍ ഒരു തരത്തിലുള്ള ബന്ധവും അനുവദിക്കാതെ അകറ്റി നിര്‍ത്തിയിരുന്ന എഎഫ്ഡിയാണ് തുരിംഗനില്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായത്. മുന്‍ കിഴക്കന്‍ ജര്‍മന്‍ സംസ്ഥാനമായ തൂറിംഗനിലാണ് ഈ രാഷ്ട്രീയ നാടകം നടന്നത് രാജ്യത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും പ്രതിഷേധവും സമ്മര്‍വും ശക്തമായതോടെ അഭിനവ മുഖ്യമന്ത്രി രാജിവച്ചു.


സ്റേററ്റ് പാര്‍ലമെന്‍റില്‍ വെറും അഞ്ച് സീറ്റ് കിട്ടിയ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധി തോമസ് കെമ്മറിച്ച്‌ വലതുപക്ഷ പിന്തുണയോടെ പ്രീമിയറായി തെരഞ്ഞെടുക്കപ്പെട്ടത് ജര്‍മന്‍ രാഷ്ട്രീയത്തിലെ അപചയത്തിന്റെ സൂചനയായി തന്നെ വിലയിരുത്തപ്പെടുന്നു. നിലവിലുള്ള പ്രീമിയറും ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിയുമായ ബോഡോ റാമലോയെ ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് കെമ്മറിച്ച്‌ മറികടന്നത്. എഎഫ്ഡിക്ക് സ്വന്തം സ്ഥാനാര്‍ഥിയുണ്ടായിരുന്നെങ്കിലും ഇയാള്‍ക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല. എഎഫ്ഡി അംഗങ്ങള്‍ ആസൂത്രിതമായി എഫ്ഡിപി പ്രതിനിധിക്ക് വോട്ട് ചെയ്യുകയായിരുന്നു എന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു.

സിഡിയു, എഫ്ഡിപി, എഎഫ്ഡി എന്നീ പാര്‍ട്ടികള്‍ സ്റേററ്റ് പാര്‍ലമെന്റില്‍ പ്രതിപക്ഷത്താണ്. എന്നാല്‍, ഇവര്‍ക്കെല്ലാം കൂടിയുള്ള 48 സീറ്റ് ഭരണപക്ഷത്തെക്കാള്‍ ആറെണ്ണം കൂടുതലുമാണ്. എഎഫ്ഡിയുമായി പരസ്യമായ സഖ്യത്തിന് ആരും തയാറായിരുന്നില്ല. ഇപ്പോഴും എഎഫ്ഡിയുമായി സഖ്യമില്ലെന്നാണ് എഫ്ഡിപിയുടെ ഔദ്യോഗിക ഭാഷ്യം. എഎഫ്ഡിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കില്ലെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം താന്‍ പാലിക്കുക തന്നെ ചെയ്യുമെന്ന് കെമ്മറിച്ചും പറഞ്ഞു.

31 ശതമാനം വോട്ട് നേടിയ ഇടതുപക്ഷ ഡൈ ലിങ്കെ പാര്‍ട്ടിയാണ് സ്റേററ്റ് പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. അവര്‍ക്ക് ഇത്രയധികം വോട്ട് കിട്ടുന്നത് ചരിത്രത്തില്‍ ആദ്യവും. ഗ്രീന്‍ പാര്‍ട്ടിയും എസ് പി ഡിയുമായി ചേര്‍ന്ന് ന്യൂനപക്ഷ സര്‍ക്കാരുമായി മുന്നോട്ടുപോകാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 23.4 ശതമാനം വോട്ട് നേടിയ എഎഫ്ഡി ഇപ്പോള്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ ഒറ്റക്കക്ഷിയാണ്.

പുതിയ മുഖ്യമന്ത്രി രാജിവച്ച്‌ തൂറിംഗില്‍ ഒരു പുതിയ സംസ്ഥാന പൊതു തിരഞ്ഞെടുപ്പാണ് എല്ലാ പാര്‍ട്ടിക്കാരും ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ കൂട്ടുകെട്ടിനെ ചാന്‍സലര്‍ മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടി പിന്‍ന്തുണച്ചത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിയ്ക്കയാണ്. വിശാലമുന്നണി സര്‍ക്കാരിലെ പങ്കാളിയായ എസ്പിഡി, സിഡിയുവിനോട് വിശദീകരണം ചോദിച്ചു കഴിഞ്ഞു.

പുതിയ മുഖ്യമന്ത്രി രാജിവച്ച്‌ തൂറിംഗില്‍ ഒരു പുതിയ സംസ്ഥാന പൊതു തിരഞ്ഞെടുപ്പാണ് എല്ലാ പാര്‍ട്ടിക്കാരും ആവശ്യപ്പെട്ടിരിക്കുകയാണ്. പുതിയ കൂട്ടുകെട്ടിനെ ചാന്‍സലര്‍ മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടി പിന്‍ന്തുണച്ചത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിയ്ക്കയാണ്. വിശാലമുന്നണി സര്‍ക്കാരിലെ പങ്കാളിയായ എസ്പിഡി, സിഡിയുവിനോട് വിശദീകരണം ചോദിച്ചു കഴിഞ്ഞു.

Related News