Loading ...

Home Australia/NZ

ദിനോസറുകളെ അതിജീവിച്ച മരങ്ങള്‍; ആ 200 മരങ്ങളെ കാട്ടുതീക്ക് വിട്ടു കൊടുക്കാതെ ഓസ്‌ട്രേലിയ!

ഓസ്‌ട്രേലിയയില്‍ കാട്ടുതീ വരുത്തിയ വന്‍നാശങ്ങളുടെ റിപ്പോര്‍ട്ട് ഓരോന്നായി പുറത്തുവരികയാണ്. ഇക്കൂട്ടത്തില്‍ ലോകത്ത് അവശേഷിക്കുന്ന അപൂര്‍വ വൃക്ഷങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് അധികൃതര്‍. തീ പടര്‍ന്നപ്പോള്‍ തന്നെ സ്വീകരിച്ച മുന്‍കരുതലാണ് ഈ മരങ്ങളെ രക്ഷിച്ചത്.
തീ പടര്‍ന്നപ്പോള്‍ സിഡ്‌നിക്കു പടിഞ്ഞാറുള്ള നീല മലകള്‍ക്കരികെ ആര്‍ത്തുവളര്‍ന്നു നിന്ന ഒരു കൂട്ടം മരങ്ങളുടെ അടുത്തേയ്ക്ക് അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ പാഞ്ഞെത്തിയത്. കഷ്ടിച്ച്‌ 200 എണ്ണം വരുന്ന ആ മരങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ ഭൂമി മാപ്പു തരില്ല. ലോകത്ത് ആകെ അവശേഷിക്കുന്ന വോളമൈ പൈന്‍ മരങ്ങളാണവ. ദിനോസര്‍ മരങ്ങളെന്നും പേരുള്ള അപൂര്‍വ വൃക്ഷവിസ്മയം. ഇവ ദിനോസറുകളെ അതിജീവിച്ച മരങ്ങളാണ്. ഫോസില്‍ രൂപത്തില്‍ മാത്രമുണ്ടായിരുന്നതിനാല്‍, അന്യം നിന്നു പോയെന്നുപോലും കരുതപ്പെട്ട ഇവയെ 1994 ല്‍ 'ഉടലോടെ' കണ്ടെത്തുകയായിരുന്നു. സിഡ്‌നിക്കു പടിഞ്ഞാറു പടര്‍ന്ന കാട്ടുതീയില്‍നിന്ന് അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ സംരക്ഷിച്ച വോളമൈ പൈന്‍ മരക്കൂട്ടം. ഹെലികോപ്റ്ററുകളിലെത്തിയ അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍, വോളമൈ പൈന്‍മരങ്ങള്‍ക്കു ചുറ്റും കിടങ്ങുകള്‍ തീര്‍ന്നു നനവേകി നിര്‍ത്തിയതിനാല്‍ ഈ മരങ്ങളെ മാത്രം തീ നാമ്ബുകള്‍ തൊട്ടില്ല. തീപടരാതിരിക്കാനുള്ള മിശ്രിതം മരക്കൂട്ടത്തിനു ചുറ്റും തൂവിക്കൊടുക്കുകയും ചെയ്തു.

Related News