Loading ...

Home Australia/NZ

കാട്ടുതീ: വിനോദസഞ്ചാര രംഗത്തിന് 450 കോടി ഡോളർ നഷ്ടമുണ്ടാകാൻ സാധ്യത

ഓസ്ട്രേലിയയുടെ വിനോദസഞ്ചാര രംഗത്തിന് ഈ വർഷം 450 കോടി ഡോളർ നഷ്ടം പ്രതീക്ഷിക്കുന്നതായി ഓസ്ട്രേലിയൻ ടൂറിസം എക്സ്പോർട്ട് കൗൺസിൽ. പ്രതിവർഷം 90 ലക്ഷം വിനോദസഞ്ചാരികളാണ് വിദേശത്തുനിന്ന് ഓസ്ട്രേലിയ സന്ദർശിക്കുന്നത്. എന്നാൽ ഈ വർഷം വലിയതോതിൽ കുറവുണ്ടാകുമെന്നാണ് മേഖലയിലുള്ളവർ കണക്കാക്കുന്നത്. ഓസ്ട്രേലിയൻ ടൂറിസം എക്സ്പോർട്ട് കൗൺസിൽ 850 അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവ്വേയിൽ 70% പേരും വിനോദയാത്രകൾ റദ്ദാക്കിയതായി രേഖപ്പെടുത്തി. 5000 മുതൽ അഞ്ചു ലക്ഷം ഡോളറിൻറെ വരെ വിനോദയാത്രകൾ ആണ് റദ്ദാക്കിയത്. അമേരിക്ക, ബ്രിട്ടൻ, ചൈന എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ യാത്രകളും റദ്ദാക്കിയിരിക്കുന്നത്. അതേസമയം, കാട്ടുതീ പ്രതിസന്ധി രൂക്ഷമായതോടെ ടൂറിസം ഓസ്ട്രേലിയ 1.5 കോടി ഡോളറിൻറെ പരസ്യം മാറ്റിവയ്ക്കുകയും ചെയ്തു. വിനോദസഞ്ചാര രംഗത്ത് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ പദ്ധതികൾ നടപ്പിലാക്കുന്നതായി സർക്കാർ അറിയിച്ചു.

Related News