Loading ...

Home Europe

ഹാരിയും മേഗനും 'മുതിര്‍ന്ന അംഗങ്ങള്‍' എന്ന പദവി ഒഴിയും; തീരുമാനത്തിന്‌ രാജ്ഞിയുടെ അനുമതി

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലെ 'മുതിര്‍ന്ന അംഗങ്ങള്‍' എന്ന പദവിയില്‍നിന്ന് പിന്മാറുകയെന്ന ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്‍ മാര്‍ക്കിളിന്റെയും തീരുമാനത്തിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം. രാജകുടുംബാംഗങ്ങള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ക്രിയാത്മകമായ തീരുമാനത്തില്‍ എത്തിയതെന്ന് എലിസബത്ത് രാജ്ഞി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതോടെ ബ്രിട്ടന്‍ വിട്ടു കാനഡയില്‍ ഇനിയുള്ള കാലം ചെലവഴിക്കാനുള്ള ദമ്ബതികളുടെ തീരുമാനത്തില്‍ സ്ഥിരീകരണമായി. എന്നാല്‍ ഇരുവരും ചുമതലകള്‍ ഒഴിഞ്ഞാലും രാജകുടുംബാംഗങ്ങളെന്ന സ്ഥാനത്ത് തന്നെ തുടരും. ഇനിയുള്ള സമയം അമേരിക്കയിലും യുകെയിലുമായി ചെലവിടുമെന്നും രാജ്ഞിയോടും കോമണ്‍വെല്‍ത്തിനോടുമുള്ള കടപ്പാട് നിലനിര്‍ത്താന്‍ ഏതാനും ചില രാജകീയ ചുമതലകള്‍ മാത്രം തുടര്‍ന്നു വഹിക്കുമെന്നുമാണു ഹാരി രാജകുമാരന്‍ പറഞ്ഞത്. രാജകുടുംബത്തിനുള്ളില്‍ ഭിന്നതയും അസ്വസ്ഥതകളും പുകയുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഹാരിയും മേഗനും രാജകീയ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ തീരുമാനിച്ചു എന്ന പ്രഖ്യാപനം വന്നത്.

Related News