Loading ...

Home Australia/NZ

ഇത് നാളത്തെ പ്രതീക്ഷകള്‍; ഓസ്‌ട്രേലിയന്‍ കാടുകളില്‍ പച്ചപ്പിന്റെ തളിരിലകള്‍ കിളിര്‍ത്തു

കാട്ടു തീയില്‍ അകപ്പെട്ട ഓസ്‌ട്രേലിയന്‍ കാടുകളില്‍ പച്ചപ്പിന്റെ തിരുളുകള്‍ കിളിര്‍ത്ത് തുടങ്ങി. കരിഞ്ഞ് ഉണങ്ങി കിടക്കുന്ന ഭൂമിയില്‍ നിന്നാണ് അപ്രതീക്ഷതമായി പച്ചപ്പിന്റെ തുടിപ്പ് കണ്ടത്. ദുരന്ത മുഖത്തുനിന്നും ഇപ്പോള്‍ പുറത്തുവന്ന ഈ ചിത്രങ്ങള്‍ നാളത്തെ പ്രതീക്ഷകളാണ്. കാട്ടു തീ വിഴുങ്ങി കൊണ്ടിരുന്ന ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളില്‍ ഇടയ്‌ക്കൊന്ന് ചാറ്റല്‍ മഴ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനസിനെ കുളിരണിയിക്കുന്ന പച്ചപ്പിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ന്യൂ സൗത്ത് വെയില്‍സിലെ മധ്യതീരപ്രദേശമായ കുല്‍നരയില്‍ നിന്ന് മുറെ ലോവെ തന്റെ ക്യാമറ കണ്ണുകളില്‍ പകര്‍ത്തിയെടുത്ത ചിത്രങ്ങളാണ് ഇവ. അതേസമയം താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വില്‍ക്കാനും അതില്‍ നിന്നും ലഭിക്കുന്ന പണം ദുരന്തബാധിതര്‍ക്ക് നല്‍കാനുമാണ് മുറേയുടെ തീരുമാനം. സെപ്റ്റംബര്‍ മാസം ഉടലെടുത്ത കാട്ടുതീ മാസങ്ങളോളമാണ് ഓസ്‌ട്രേലിയന്‍ കാടുകളില്‍ താണ്ഡവമാടിയത്. ഇതിനോടകം ഒരു കാലത്ത് പച്ച പുതച്ചിരുന്ന പല പ്രദേശങ്ങളും വരണ്ട നിലയിലായി. കാടുകളെ ആശ്രയിച്ചിരുന്ന ജീവജാലങ്ങള്‍ക്ക് പ്രാണനും നഷ്ടമായി. ആളി കത്തുന്ന തീയുടെ നടുവില്‍ നിസ്സഹായവസ്ഥയില്‍ നില്‍ക്കുന്ന ജീവജാലങ്ങളുടെ ചിത്രങ്ങള്‍ കണ്ണ് നനയിക്കുന്നതായിരുന്നു. എല്ലാം തിരിച്ച്‌ പിടിക്കുനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയന്‍ ജനത. ഇതിനിടെ കാടുകളില്‍ പച്ചപ്പ്കണ്ടത് നാളത്തേക്കുള്ള വലിയ പ്രതീക്ഷ നല്‍കുന്നു.

Related News