Loading ...

Home Europe

പുതുവര്‍ഷം ആദ്യമെത്തിയത് ന്യൂസിലന്‍ഡില്‍'; 2020നെ വരവേറ്റ നഗരങ്ങളില്‍ കരിബാവോയും സമോവയും; കരിമരുന്ന് വിസ്മയം ഒരുക്കി സ്‌കൈ ടവര്‍

വെല്ലിങ്ടണ്‍: പുതുവര്‍ഷം ആദ്യം പിറന്നത് ന്യുസിലന്‍ഡില്‍.പുതുവര്‍ഷം ആദ്യമെത്തിയത് കരിബാവോയിലും സമോവയിലുമാണ്. ടോംഗോയിലും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു. രാജ്യത്ത് ഉടനീളം ന്യൂയര്‍ ആഘോഷങ്ങള്‍ തകര്‍ക്കുകയാണ്. കാര്‍ഡ്രോണ താഴ്‌വരിയില്‍ പതിനായിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന പുതുവത്സര പരിപാടികളാണ് നടക്കുന്നത്. ന്യൂയോര്‍ക്ക് സ്‌കൈ ടവറില്‍ കൂറ്റന്‍ കരിമരുന്ന് വിസ്മയവും ന്യൂയറിന്റെ ഭാഗമായി ഒരുക്കിയിരുന്നു. 12 പേരടങ്ങുന്ന ടീം മാസങ്ങള്‍ ചെലവിട്ടാണ് ഈ ഫയര്‍വര്‍ക്ക് ഒരുക്കിയത്, സ്‌കൈടവറിന്റെ ആറുപത്തിനാലാം നിലയില്‍ നിന്നുമാണ് കരിമരുന്ന് പ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നഗരങ്ങള്‍ മുഴുവന്‍ സംഗീത വിസ്മയവും ഒപ്പം തന്നെ വര്‍ണശോഭിതവുമായി കഴിഞ്ഞു. ഓക്ക്‌ലാന്‍ഡ് മ്യൂസിയവും ആദ്യമായി ആഘോഷങ്ങളില്‍ പങ്കുചേരും, കാരണം ഇത് പുതുവര്‍ഷത്തില്‍ ആഘോഷിക്കുന്നതിനായി സന്ധ്യ മുതല്‍ പ്രഭാതം വരെ കത്തിക്കും.വൈകുന്നേരം 5 മുതല്‍ സിലോ പാര്‍ക്കിലും കരംഗ പ്ലാസയിലും ഫുഡ് ട്രക്കുകളും തത്സമയ വിനോദവുമുള്ള കുടുംബ സൗഹാര്‍ദ്ദ ഉത്സവങ്ങള്‍ ആതിഥേയത്വം വഹിക്കുന്നുണ്ട്.

Related News