Loading ...

Home Australia/NZ

വൈറ്റ് ഐലന്‍ഡ് അഗ്നി പര്‍വ്വത സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 19

ന്യൂസിലാന്‍ഡിലെ വൈറ്റ് ഐലന്‍ഡ് അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19-തായി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളാണ് ഓക്‌ലാന്‍ഡ് ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്. ഡിസംബര്‍ 9-തിനാണ് വൈറ്റ്‌ലാന്‍ഡ് അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചത്. അപകടസമയത്ത് 47 വിനോദ സഞ്ചാരികള്‍ ദ്വീപിലുണ്ടായിരുന്നു. 13 പേര്‍ അപകട സമയത്ത് തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റവരെ സമീപത്തെ ഓക് ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറു പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. രണ്ടു പേരുടെ മൃതദേഹം ദ്വീപില്‍ നിന്ന് പുറത്തെടുക്കാന്‍ ഇതുവരെ സാധിച്ചില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. തുടര്‍ സ്‌ഫോടനം ഉണ്ടായതിനാല്‍ നാലു ദിവസത്തോളം ദ്വീപിന്റെ സമീപ പ്രദേശത്തേക്ക് പോകാന്‍ സാധിച്ചില്ലെന്ന് ന്യൂസിലാന്‍ഡ് അധികൃതര്‍ വ്യക്തമാക്കുന്നു. ഹെലികോപ്ടര്‍,ബോട്ട് എന്നിവ സംയോജിപ്പിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഓസ്‌ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പെട്ടവരില്‍ ഏറേയും. ന്യൂസിലന്‍ഡിലെ സജീവമായ അഗ്‌നിപര്‍വ്വതമാണ് വൈറ്റ് ഐലന്‍ഡ്. ന്യൂസിലാന്‍ഡില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്. ഇതിന്റെ 70 ശതമാനവും കടലിന്റെ അടിയിലാണ്. 10,000 ത്തോളം സന്ദര്‍ശകര്‍ എല്ലാ വര്‍ഷവും ഐലന്റില്‍ എത്താറുണ്ട്.

Related News