Loading ...

Home Europe

ഇന്ദിരാഗാന്ധിയുടെ മരണം പ്രവചിച്ച സിക്കുകാരനെ വിചാരണ ചെയ്യാന്‍ താച്ചര്‍ നിര്‍ബന്ധിച്ചു

ലണ്ടന്‍: പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അംഗരക്ഷകരാല്‍ കൊല്ലപ്പെടുമെന്ന് പ്രവചിച്ച ബ്രിട്ടനിലെ സിക്ക് വംശജനെ വിചാരണ ചെയ്യണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ നിര്‍ബന്ധിച്ചിരുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ദി ഇന്‍ഡിപെന്‍ഡന്‍ഡാണ് ലണ്ടനിലെ ക്യുവ് ദേശീയ പുരാവസ്തു മ്യൂസിയത്തില്‍ സൂക്ഷിച്ച സര്‍ക്കാറിന്‍െറ രഹസ്യ രേഖകള്‍ പുറത്തുവിട്ടത്.സിക്ക് തീവ്രവാദിയായ ജഗജിത് സിങ് ചൗഹാനാണ് ഇന്ദിരയുടെ മരണം മുന്‍കൂട്ടി പ്രവചിച്ചത്. ബി.ബി.സിക്ക് നല്‍കിയ ഇന്‍റര്‍വ്യൂവില്‍ ഇന്ദിര ഉള്‍പ്പെടുന്ന ഗാന്ധി കുടുംബം വധിക്കപ്പെടുമെന്ന് സിങ് പ്രവചിച്ചതെന്നും രേഖകള്‍ പറയുന്നു. ഗാന്ധി കുടുംബത്തിനെതിരെ പ്രകോപനപരമായി സംസാരിച്ചുവെന്നതൊഴികെ സിങ്ങിനെ വിചാരണ ചെയ്യാന്‍ മതിയായ കാരണമില്ളെന്ന പൊലീസിന്‍െറയും പ്രോസിക്യൂട്ടര്‍മാരുടെയും വാദത്തെ താച്ചര്‍ ശക്തമായ ഭാഷയില്‍ എതിര്‍ത്തിരുന്നുവെന്നും രേഖ വ്യക്തമാക്കുന്നു. ജഗജിത് സിങ് ബ്രിട്ടനില്‍ കഴിയുന്നത് ഇന്ത്യ-ബ്രിട്ടീഷ് ബന്ധത്തിന് അപകടകരമാണെന്ന ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമീഷണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Related News