Loading ...

Home Europe

ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം, 355 സീറ്റ് നേടി

ബ്രിട്ടനില്‍ ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭൂരിപക്ഷം നേടി. ആകെയുള്ള 650 സീറ്റില്‍ 637 എണ്ണത്തിലെ ഫലം പുറത്തു വന്നപ്പോള്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി 355 സീറ്റ് നേടി വ്യക്തമായ മുന്‍‌തൂക്കം കരസ്ഥമാക്കി. 326 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കണ്‍സര്‍വേറ്റിവുകള്‍ 43 .6 ശതമാനം വോട്ട് നേടി. ലേബര്‍ പാര്‍ട്ടിക്ക് 202 സീറ്റ് നേടാനേ കഴിഞ്ഞുള്ളു. വോട്ട് ഷെയര്‍ 32 .4 ശതമാനം. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 48 സീറ്റും ലിബറല്‍ ഡമോക്രാറ്റുകള്‍ പത്തു സീറ്റും നേടി. ഫലസൂചനയില്‍ നിരാശയുണ്ടെന്നും ലേബര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനമൊഴിയുമെന്നും ജെറമി കോര്‍ബിന്‍ വ്യക്തമാക്കി കഴിഞ്ഞുനിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, പ്രതിപക്ഷനേതാവ് ജെറെമി കോര്‍ബിന്‍, ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണ്‍ എന്നിവരാണ് പ്രധാനമന്ത്രിസ്ഥാനത്തിനായി ഏറ്റുമുട്ടിയത്.

Related News