Loading ...

Home Australia/NZ

നല്ല മനുഷ്യരാവുക: സണ്ണി സ്റ്റീഫന്‍

മെല്‍ബോണ്‍: ലോകപ്രശസ്ത കുടുംബപ്രേഷിതനും വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും പ്രശസ്ത ഫാമിലി കൌണ്‍സിലറും സംഗീതജ്ഞ്ജനുമായ ശ്രീ സണ്ണി സ്റ്റീഫന്‍, ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ച് മെല്‍ബോണ്‍ മില്‍പാര്‍ക്ക് സെന്‍റ് ഫ്രാന്‍സിസ് ദേവാലയത്തില്‍ മൂന്നാമത് സെന്‍റ് ആന്‍റണീയുടെ നൊവേന തിരുനാളിനോടനുബന്ധിച്ചു വചനസന്ദേശം നല്‍കി.   “ആരവംപോലെ അനുഭവപ്പെടുന്ന അര്‍ത്ഥമില്ലാത്ത ശബ്ദങ്ങളെ പ്രാര്‍ത്ഥനയായി തെറ്റിദ്ധരിച്ച് ജീവിതത്തില്‍ കാതലായ ഒരു മാറ്റവും സംഭവിക്കാത്ത ഭക്തരുടെ എണ്ണം പെരുകുന്നു. നല്ല ഭക്തര്‍ എന്തുകൊണ്ടാണ് നല്ല മനുഷ്യരാകാത്തത്? ദൈവത്തോടൊപ്പം നടക്കുന്നു എന്നു പറയുന്നവര്‍ എന്തുകൊണ്ടാണ് മനുഷ്യരുടെ ഒപ്പം നടക്കാത്തത്? നമ്മുടെ പൊള്ളയായ ലോകത്തെ പ്രാര്‍ത്ഥനയിലൂടെയും നന്മ നിറഞ്ഞ ജീവിതം കൊണ്ടും കീഴ്മേല്‍മറിച്ച് സ്വന്തം ദൗര്‍ബല്യത്തെ കണ്ടെത്തി ഓരോരുത്തരും ചുറ്റുമുള്ളവരെ തങ്ങളേക്കാള്‍ ശ്രേഷ്ഠരായി കണ്ട് ആദരിക്കുന്ന നാളുകള്‍ ഉണ്ടാകണം. മനസ്സിന്‍റെ വാതില്‍പാളിയില്‍ സുഷിരമിട്ട് പുറത്തുള്ളവരെയെല്ലാം ശത്രുവായി കാണുന്ന പുതിയ കാലത്തിന്‍റെ നടപ്പുരീതി മാറണം. അടച്ചിട്ട മനസ്സുകളില്‍ ദൈവം വസിക്കുന്നില്ല. വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിര്‍ത്തി യേശുവിന്‍റെ ഭാവവും സ്വഭാവവും മനോഭാവവും ഉള്ളവരായി ജീവിച്ചു പ്രാര്‍ത്ഥനാപൂര്‍വ്വം തുറന്നിടുന്ന മനസ്സുകള്‍ ദേവാലയങ്ങളാണ്. അങ്ങനെ ജീവിക്കാന്‍ കഴിയുമ്പോഴാണ് ആത്മീയത ഒരാഘോഷമായി മാറുന്നത്. ഏകാഗ്രതയിലും സ്നേഹത്തിലും പ്രസാദത്തിലും പ്രകാശത്തിലും കരുണയിലും ഓരോ ദിവസവും ദൈവാത്മാവില്‍ നവീകരിച്ച് ആത്മീയ ഫലമുള്ളവരായി ജീവിക്കുമ്പോള്‍ ജീവിതയാത്രകള്‍ സ്വര്‍ഗ്ഗീയ തീര്‍ത്ഥയാത്രകളാകുന്നു. അങ്ങനെ അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി നല്‍കി ഭൂമിയില്‍ വിശുദ്ധിയുള്ള നല്ല മനുഷ്യരായി സമാധാനം അനുഭവിക്കാം, അത് പങ്കുവെക്കാം” സണ്ണി സ്റ്റീഫന്‍ പറഞ്ഞു.   സാധാരണ ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി തിരുവചനത്തെ പ്രായോഗിക ജീവിത പാഠങ്ങളായി പകര്‍ത്തി സണ്ണി സ്റ്റീഫന്‍ നല്‍കുന്ന ഉള്‍ക്കരുത്തുള്ള പ്രബോധനങ്ങള്‍, മനസ്സിന്‍റെ ആഴങ്ങളില്‍ പുതിയ ആകാശവും പുതിയ ഭൂമിയും ഒരുക്കുന്നുവെന്നും പങ്കെടുത്ത എല്ലാവര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ആത്മീയ വിരുന്നായി അനുഭവപ്പെട്ടെന്നും അസി. വികാരി റവ.à´«à´¾.ജോര്‍ജ്ജ് ഫെലിഷിയസ് കൃതജ്ഞതാ പ്രസംഗത്തില്‍ പറഞ്ഞു. 

Related News