Loading ...

Home Australia/NZ

ഗ്രേറ്റ തുന്‍ബര്‍ഗി​ന് കു​ട്ടി​ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന പു​ര​സ്കാ​രം

സ്റ്റോ​ക്ക് ഹോം: ​കൗ​മാ​ര​ക്കാ​രി​യാ​യ സ്വീ​ഡി​ഷ് കാ​ലാ​വ​സ്ഥാ പ്ര​വ​ര്‍​ത്ത​ക ഗ്രേറ്റ തുന്‍ബര്‍ഗി​ന് കു​ട്ടി​ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന പു​ര​സ്കാ​രം. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡ​ച്ച്‌ സം​ഘ​ട​ന​യാ​ണ് പു​ര​സ്കാ​രം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.ലോ​ക​മെമ്ബാടുമുള്ള സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി ചേ​ര്‍​ന്ന് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നെ​തി​രെ ന​ട​ത്തുന്ന പോ​രാ​ട്ട​ങ്ങ​ളാ​ണ് ഗ്രേറ്റയെ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​യാ​ക്കി​യ​ത്. കഴിഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ല്‍ സ്വീ​ഡി​ഷ് പാ​ര്‍​ല​മെ​ന്‍റി​നു മു​ന്നി​ല്‍ കാ​ലാ​വ​സ്ഥ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി പ​ഠി​പ്പു​മു​ട​ക്കി സ​മ​രം ആ​രം​ഭി​ച്ചു​കൊ​ണ്ടാ​ണ് ഗ്രേ​റ്റ പോ​രാ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. à´²àµ‹â€‹à´•â€‹à´®à´¾â€‹à´•àµ† പ​ട​ര്‍​ന്ന സ​മ​ര​ത്തി​ല്‍ ഇ​പ്പോ​ള്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ള്‍ അ​ണി​നി​ര​ക്കു​ന്നു. ഗ്രേറ്റയുടെ നേതൃത്വത്തില്‍ നടന്ന കാലാവസ്ഥാ സമരത്തില്‍ 139 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.കൂടാതെ, യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ à´—്രേറ്റ തുന്‍ബര്‍ഗ് à´¨à´Ÿà´¤àµà´¤à´¿à´¯ വികാരഭരിതമായ പ്രസംഗം ലോകശ്രദ്ധ നേടിയിരുന്നു. ആഗോളതാപനത്തിനിടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ലോക രാഷ്ട്രങ്ങള്‍ തന്‍റെ തലമുറയെ വഞ്ചിക്കുകയാണെന്ന് അവര്‍ ഉച്ചകോടിയില്‍ തുറന്നു പറഞ്ഞിരുന്നു.

Related News