Loading ...

Home Europe

ജ​ര്‍​മ​നി​യി​ല്‍ ശൈ​ത്യം ക​ന​ത്തു തു​ട​ങ്ങി

ബ​ര്‍​ലി​ന്‍: ശീ​ത​കാ​ലം ക​ന​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളു​മാ​യി ജ​ര്‍​മ​നി​യി​ല്‍ റോ​ഡ് യാ​ത്ര​യ്ക്ക് മു​ന്ന​റി​യി​പ്പ്. മ​ഞ്ഞു നി​റ​ഞ്ഞ റോ​ഡു​ക​ളി​ല്‍ ഡ്രൈ​വ​ര്‍​മാ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​മാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ഒ​പ്പം കൊ​ടു​ങ്കാ​റ്റ് ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ല്‍ ത​ന്നെ ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഞ്ഞു വീ​ഴ്ച ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​ധാ​ന ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത് ഇ​പ്പോ​ള്‍ മാ​ത്ര​മാ​ണ്.
രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന കൊ​ടു​മു​ടി​യാ​യ സു​ഗ്സ്പി​റ്റ്സെ​യി​ല്‍ 55 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ മ​ഞ്ഞു വീ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി. ബ്ലാ​ക്ക് ഫോ​റ​സ്റ്റി​ല്‍ സ്നോ ​പ്ള​വു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി. ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച ത​ന്നെ പ്ര​തീ​ക്ഷി​ക്കു​ന്നു.
ബ​വേ​റി​യ​യു​ടെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ താ​പ​നി​ല പൂ​ജ്യ​ത്തി​നു താ​ഴെ​യെ​ത്തും. ശ​നി​യാ​ഴ്ച രാ​ത്രി ത​ന്നെ ഒ​ബ​റാ​ല്‍​ഗോ മേ​ഖ​ല​യി​ല്‍ മൈ​ന​സ് എ​ട്ടു വ​രെ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ശൈ​ത്യം ഇ​നി​യും ശ​ക്തി പ്രാ​പി​ച്ചി​ട്ടി​ല്ലാ​ത്ത​ത്. എ​ന്നാ​ല്‍, അ​വി​ടെ​യും റോ​ഡ് ഗ​താ​ഗ​ത മു​ന്ന​റി​യി​പ്പു​ക​ള്‍ ന​ല്‍​കി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Related News