Loading ...

Home Europe

ജര്‍മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇനി അമീറ മുഹമ്മദ് അലി നയിക്കും

ബെര്‍ലിന്‍: ജര്‍മനിയിലെ പ്രതിപക്ഷ പാര്‍ട്ടിയായ ഡീ ലിങ്കെയുടെ നേതാവായി ഹാംബുര്‍ഗില്‍ നിന്നുള്ള അമീറമുഹമ്മദ് ആലി തെരഞ്ഞെടുക്കപ്പെട്ടു. അമീറ 2017 മുതല്‍ ഓള്‍ഡന്‍ ബുര്‍ഗില്‍ നിന്നുള്ള ജര്‍മന്‍ പാര്‍ലമ​െന്‍റ്​ അംഗമാണ്.ഡീറ്റ്മര്‍ ബാര്‍ഷ് ആണ് പാര്‍ലമ​െന്‍ററി പാര്‍ട്ടിയുടെ മറ്റൊരു നേതാവ്. 1980 ല്‍ ഹാംബുര്‍ഗില്‍ ജനിച്ച അമീറയുടെ പിതാവ് ഈജിപ്ഷ്യന്‍ പൗരനും മാതാവ്​ ജര്‍മന്‍ പൗരയുമാണ്​.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗ നേതാവായിട്ടാണ് രാഷ്ട്രീയത്തിലെത്തിയത്​.ഹൈഡല്‍ ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടി.

Related News