Loading ...

Home special dish

രുചികരമായ ബട്ടര്‍ കേക്ക് തയാറാക്കാം

രുചികരമായ ബട്ടര്‍ കേക്ക് ഇനി വീട്ടില്‍ തയാറാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ മൈദ - 1 1/2 കപ്പ്
ബേക്കിംഗ് പൗഡര്‍ - 4/3 ടീസ്പൂണ്‍
ഉപ്പ് - 1/4 ടീസ്പൂണ്‍
ബട്ടര്‍ - 3/4 കപ്പ്
പഞ്ചസാര പൊടിച്ചത് - ഒരു കപ്പ്
മുട്ട - 4 എണ്ണം
വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
പാല്‍ - 3/4 കപ്പ്
തയാറാക്കുന്ന വിധം
ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 10 മിനിറ്റ് ചൂടാക്കിയിടുക. മൈദ, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ, ഉപ്പ്, കൊക്കോ പൗഡര്‍ ഇവ അരിച്ച്‌ യോജിപ്പിച്ച്‌ മാറ്റിവയ്ക്കുക. ഒരു പാത്രത്തില്‍ നാല് മുട്ട പൊട്ടിച്ചൊഴിച്ച്‌ വയ്ക്കുക.
അതിലേക്ക് ഒരു ടീസ്പൂണ്‍ വാനില എസന്‍സ്, പഞ്ചസാര, ബട്ടര്‍, പാല്‍എന്നിവ ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് അരിച്ചുവച്ചിരിക്കുന്ന സാധനങ്ങള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ബേക്കിംഗ് ടിന്നിലേക്ക് ഒഴിച്ച്‌ 180 ഡിഗ്രിയില്‍ 30 മിനിറ്റ് ബേക്ക് ചെയ്യുക. തണുത്തശേഷം മുറിച്ച്‌ വിളമ്ബാം.

Related News