Loading ...

Home Europe

ലിബറല്‍ ഡെമൊക്രാറ്റുകളും ലേബറും സഖ്യ നീക്കത്തില്‍; കണ്‍സര്‍വേറ്റുകളുടെ മേല്‍ക്കയ്യില്‍ ഇടിവ്: ഒരു ദിവസം കൊണ്ട് ബോറിസ് ജോണ്‍സന്റെ വിജയ സാധ്യതയില്‍ വമ്ബന്‍ വീഴ്ച: ബ്രെക്സിറ്റിന്റെ ഭാവി വീണ്ടും തുലാസില്‍

ലണ്ടന്‍: തിരഞ്ഞെടുപ്പിന് പുത്തന്‍ മാനങ്ങള്‍ കൈവന്നതോടെ ബോറിസ് ജോണ്‍സന്റെ വിജയ സാധ്യതയ്ക്ക് മങ്ങലേല്‍ക്കുന്നു. ലിബറല്‍ ഡെമൊക്രാറ്റുകളും ലേബറും സഖ്യം പ്രഖ്യാപിച്ചതോടെയാണ് ഒറ്റ ദിവസം കൊണ്ട് കണ്‍സര്‍വേറ്റുകളുടെ മേല്‍ക്കയ്യില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇരു കക്ഷികളും തമ്മിലുള്ള അന്തരം കുറഞ്ഞതോടെ കണ്‍സര്‍വേറ്റുകളുടെ മേല്‍ക്കൈ ഇടിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവസാന പോളിങ്ങില്‍ ബോറിസ് ജോണ്‍സന്‍ ജെറമി കോര്‍ബിനേക്കാള്‍ നേരിയ മുന്‍തൂക്കം ലഭിച്ചിരുന്നു. എന്നാല്‍ പല സര്‍വ്വേകള്‍ വ്യക്തമാക്കുന്നത് ലിബറല്‍ ഡെമോക്രാറ്റിക്കുകളും ലേബറും സഖ്യ നീക്കത്തിന് ശ്രമിച്ചതോടെ കോര്‍ബിനും ബോറിസ് ജോണ്‍സനും തമ്മിലുള്ള അന്തരം കുറഞ്ഞ് വരികയാണെന്നാണ്. ബോറിസ് ജോണ്‍സന്റെ വിജയ സാധ്യതയ്ക്ക് മങ്ങലേറ്റതോടെ ബ്രിക്സിറ്റിന്റെ ഭാവിയും വീണ്ടും തുലാസില്‍ ആയിരിക്കുകയാണ്. നിലവില്‍ ബോറിസ് ജോണ്‍സന്റെ വിജയ സാധ്യതയ്ക്ക് ഇരട്ടി മങ്ങലാണ് ഏറ്റിരിക്കുന്നത്.. യോഗോവ് സര്‍വ്വേ അനുസരിച്ച്‌ ജെറമി കോര്‍ബിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം വെള്ളിയാഴ്ചവരെ ആറ് പോയന്റ് ഉയര്‍ന്നിരിക്കുകയാണ്. അതേസമയം ടോറികളുടെ ലീഡ് എട്ട് പോയന്റായി നിജപ്പെടും. സര്‍വ്വേ അനുസരിച്ച്‌ ലേബറിന് ടോറികളെക്കാളും 12 പോയന്റ് കുറവില്‍ 27 ശതമാനംവോട്ടുകള്‍ മാത്രമേ നേടാന്‍ കഴിയുകയുള്ളു. ഒആര്‍ബി ഇന്റര്‍നാഷണലിന്റെ പോള്‍ അനുസരിച്ച്‌ കണ്‍സര്‍വേറ്റിവുകള്‍ 36 ശതമാനവും ലേബറുകള്‍ 28 ശതമാനവും ലിബറല്‍ ഡെമൊക്രാറ്റുള്‍ 14 ശതമാനവും നിഗേല്‍ ഫാരേജിന്റെ ബ്രെക്സിറ്റ് പാര്‍ട്ടി 12 ശതമാനം വോട്ടുകളും നേടും. അതേസമയം പൊളിറ്റിക്കല്‍ സൈന്റിസ്റ്റ് ജോണ്‍ കര്‍ട്ടിസ് ബ്രിട്ടന്‍ മറ്റൊരു തൂക്ക് പാര്‍ലമെന്റിനാവും കളമൊരുങ്ങുക എന്നാണ് പ്രവചിച്ചിരിക്കുന്നത്. ഒന്നും പറയാനാവാത്ത രാഷ്ട്രീയ സാഹചര്യമാണ് ആധുനിക കാലത്ത് ഉള്ളതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഈ തിരഞ്ഞെടുപ്പിന് ശേഷം കണ്‍സര്‍വേറ്റിവില്‍ നിന്നും ലേബര്‍ പാര്‍ട്ടിയില്‍ നിന്നും അല്ലാത്ത റെക്കോര്‍ഡ് എണ്ണം എംപിമാരായിരിക്കും ബ്രിട്ടീഷ് പാര്‍ലമെന്റിലുണ്ടാവുകര എന്നും അദ്ദേഹം പ്രവചിക്കുന്നു. അതിനാല്‍ തന്നെ ടോറികള്‍ക്കും ലേബര്‍ പാര്‍ട്ടിക്കും ഭൂരിപക്ഷം നേടുകക എന്നത് വളരെ ശ്രമകരമായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുമാത്രമല്ല നിലവിലെ ബോറിസ് ജോണ്‍സന്റെ വോട്ട് ഷെയറുകള്‍ 2017ല്‍ തെരേസ മെ നേടിയതിനേക്കാള്‍ കുറവാണ്. ഇതും അദ്ദേഹത്തിന്റഎ വിജയ സാധ്യതയെ ചോദ്യം ചെയ്യുന്നു. എന്നാല്‍ ബോറിസ് ജോണ്‍സന്റെ വിജയ സാധ്യത മങ്ങിയാല്‍ ബ്രെക്സിറ്റ് എന്ന ബ്രിട്ടന്റെ പ്രതീക്ഷയും തുലാസിലാകുമെന്നതാണ് അനേകരെ ആശങ്കപ്പെടുത്തുന്നത്.

Related News