Loading ...

Home health

ശ്വാസകോശാര്‍ബുദത്തെ തടയാന്‍ ഫൈബറും നാര് അടങ്ങിയ ഭക്ഷണവും തൈരും ധാരാളമായി കഴിക്കൂ

മനുഷ്യശരീരത്തിലെ പല ഭാഗങ്ങളിലും ഇന്ന് ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ ശ്വാസകോശത്തെയും അര്‍ബുദം ബാധിക്കാന്‍ സാധ്യതയുണ്ട്. ശ്വാസകോശത്തിന് എന്തെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാലും വളരെ സൂക്ഷിച്ച്‌ മാത്രമേ അതിനകത്ത് ഇടപെടാനാകൂ എന്നതാണ് ശ്വാസകോശത്തിന്‍റെ പ്രത്യേകത.ഒരു തരത്തില്‍ പറഞ്ഞാല്‍ ഭക്ഷണ രീതിയിലൂടെ ഒരു പരിധി വരെ നമ്മുക്ക് ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്. എങ്ങനെയെന്നല്ലേ ഫൈബര്‍ അഥവാ നാര് ധാരാളം അടങ്ങിയ ഭക്ഷണവും തൈരും ഡയറ്റയില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശാര്‍ബുദം തടയാന്‍ സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. യുഎസിലെ Vanderbilt യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ഫൈബറും തൈരും ധാരാളമായി കഴിക്കുന്നവരില്‍ ശ്വാസകോശാര്‍ബുദം വരാനുളള സാധ്യത 33 ശതമാനം കുറവാണെന്നാണ് പഠനം പറയുന്നത്

Related News