Loading ...

Home health

കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർക്ക് സാരമായ കേൾവി പ്രശ്‌നം

തിരുവനന്തപുരം: കേൾവിക്കുറവ് ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങൾ കേൾവിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണൽ സാമ്പിൾ സർവേയുടെ കണക്കുപ്രകാരം കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർ സാരമായ കേൾവി പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്.

‘എന്നെന്നും കേൾക്കാനായ് കരുതലോടെ കേൾക്കാം’ എന്നതാണ് ഈ വർഷത്തെ ലോക കേൾവി ദിനത്തിലെ സന്ദേശം. ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന കേൾവിക്കുറവിനെ ചികിത്സിക്കുകയും പ്രതിരോധിക്കാൻ കഴിയുന്ന കേൾവിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.

Related News