Loading ...

Home health

ആരോഗ്യമേഖലയിലെ മികവ് ; സംസ്ഥാനത്തിന്‌ 100 കോടി സമ്മാനം

ആരോഗ്യമേഖലയില്‍ കേരളം കൈവരിച്ച മികവിന്‌ കേന്ദ്രസര്‍ക്കാരിന്റെ അഭിനന്ദനം. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധനാണ്‌ അഭിനന്ദനം അറിയിച്ച്‌ സംസ്ഥാന സര്‍ക്കാരിന്‌ കത്തയച്ചത്‌. മികവ്‌ പരിഗണിച്ച്‌ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഫണ്ട് അനുവദിക്കും. നിലവിലെ ഫണ്ടിന്റെ പത്ത്‌ ശതമാനമാണ് ഇന്‍സെന്റീവായി നല്‍കുക. ഇത്‌ 100 കോടിയോളം രൂപ വരും. തുക ഉപയോഗിച്ച്‌ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തി അടുത്തവര്‍ഷം ഇതിലും ഉയര്‍ന്ന ആനുകൂല്യങ്ങള്‍ നേടണമെന്നും മന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കുള്ള അംഗീകാരമാണിതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആരോഗ്യസ്ഥാപനങ്ങളുടെയും വെല്‍നസ് സെന്ററുകളുടെയും നടത്തിപ്പ്, ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗങ്ങളുടെ സ്ഥിരപരിശോധന, ഗ്രാമീണ, നഗരപ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചു. എല്ലാ ജില്ലയിലും സമ്ബൂര്‍ണ മാനസികാരോഗ്യ പരിപാടി നടപ്പാക്കുന്നു. ആശുപത്രികള്‍ രോഗീസൗഹൃദമാക്കി വരുന്നു. 170 പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. രണ്ടാംഘട്ടത്തില്‍ 504 പിഎച്ച്‌സികളെ തെരഞ്ഞെടുത്തു. ഇവ പൂര്‍ത്തിയാകുമ്ബോള്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ നേട്ടം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Related News