Loading ...

Home Gulf

കുവൈറ്റ്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്ബ് നടത്തി

കുവൈറ്റ്: 'രക്തദാനം മഹാദാനം' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച്‌ കുവൈറ്റ്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കുവൈറ്റ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തില്‍ രക്തദാന ക്യാമ്ബ് നടത്തി. ജാബ്രിയയിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ നടത്തിയ രക്തദാന ക്യാമ്ബില്‍ പ്രസ്ഥാനങ്ങളും ഇടവക ജനങ്ങളും പങ്കെടുത്തു. രക്തദാന ക്യാമ്ബിന് ഇടവക വികാരി ഫാദര്‍ ജോണ്‍ ജേക്കബ് നേതൃത്വം നല്‍കി.ഇടവക ട്രസ്റ്റി സന്തോഷ് മാത്യു, ഇടവക സെക്രട്ടറി ജോര്‍ജ്ജ്‌ പാപ്പച്ചന്‍, യുവജനപ്രസ്ഥാനം കുവൈറ്റ്‌ സോണല്‍ കോഓര്‍ഡിനേറ്റര്‍ സോജി വര്‍ഗ്ഗീസ്, പ്രസ്ഥാനം വൈസ്.പ്രസി: വര്‍ഗീസ് ജോസഫ്, പ്രസ്ഥാനം സെക്രട്ടറി അലക്സ് പോളച്ചിറക്കല്‍, പ്രസ്ഥാനം ഭാരവാഹികള്‍, യുവജനപ്രസ്ഥാന കമ്മറ്റി അംഗങ്ങള്‍,പ്രസ്ഥാന അംഗങ്ങള്‍ എന്നിവര്‍ ക്യാമ്ബില്‍ പങ്കെടുത്തു.

Related News