Loading ...

Home charity

സഭാ കോടതികള്‍ നിര്‍ത്തലാക്കല്‍: ഹരജിയില്‍ ഹൈകോടതി വിശദീകരണം തേടി

കൊച്ചി: ക്രൈസ്തവ സഭകളുടെ നേതൃത്വത്തിലെ സമാന്തര ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ ഹൈകോടതി വിശദീകരണം തേടി. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ഡോ. ചെറിയാന്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ട്രൈബ്യൂണലിനോടടക്കം വിശദീകരണം തേടിയത്.
ഡോ. ചെറിയാന്‍െറ മകനും ഭാര്യയും തമ്മിലെ വൈവാഹിക തര്‍ക്കം കുടുംബകോടതിയില്‍ നിലനില്‍ക്കെ മെത്രാപ്പോലീത്തന്‍ ട്രൈബ്യൂണല്‍ ഏകപക്ഷീയമായി വിവാഹം അസാധുവാക്കി ബന്ധം വേര്‍പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത് ചോദ്യം ചെയ്താണ് ഹരജി നല്‍കിയത്.  2003ല്‍ വിവാഹിതരായ ഇരുവരും 2013ലാണ് കുടുംബകോടതിയില്‍ പരാതി നല്‍കിയത്. പരാതി കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ, മകന്‍െറ ഭാര്യ നല്‍കിയ പരാതിയില്‍ സമാന്തര ട്രൈബ്യൂണല്‍ എക്സ് പാര്‍ട്ടിയായി വിവാഹമോചന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തന്‍െറ മകന്‍ സമൂഹത്തിന് മുന്നില്‍ വിവാഹിതനും സഭയുടെ കാഴ്ചപ്പാടില്‍ വിവാഹ മോചിതനുമെന്നതാണ് അവസ്ഥ. കുട്ടികള്‍ നാഥനില്ലാത്ത അവസ്ഥയിലായി. ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം തടയണമെന്നാണ് ഹരജിയിലെ ആവശ്യം. കോടതികളെ മറികടന്നുള്ള ഇത്തരം സമാന്തര സഭാ കോടതികളുടെ പ്രവര്‍ത്തനം നിലനില്‍ക്കുന്നതല്ല. പുതിയവ തുടങ്ങാനും തുടങ്ങിയവ തുടരാനും അനുവദിക്കരുത്. തന്‍െറ മകന്‍െറ വിവാഹം അസാധുവാക്കിയ നടപടി റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

Related News