Loading ...
വത്തിക്കാന്‍ സിറ്റി: നഴ്സുമാരും മറ്റ്
ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന ത്യാഗോജ്വല സേവനം ഏറെ
വിലമതിക്കുന്നുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.
ആരോഗ്യരംഗത്തു
കൂടുതല്‍ നിക്ഷേപം നടത്താനും കൂടുതല്‍ നഴ്സുമാരെ
പരിശീലിപ്പിക്കാനും ലോകരാജ്യങ്ങള്‍ തയാറാവണമെന്നും
അദ്ദേഹം പറഞ്ഞു. അന്തര്‍ദേശീയ നഴ്സസ് ദിനവും ഫ്ളോറന്‍സ്
നൈറ്റിംഗേലിന്റെ 200-ാം ജന്മവാര്ഷികവും പ്രമാണിച്ച്
ഇന്നലെ പുറപ്പെടുവിച്ച പ്രത്യേക സന്ദേശത്തിലാണ്
മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.
കോവിഡ്-19 മഹാമാരി
ആരോഗ്യരംഗത്തെ പോരായ്മകള്‍ വെളിച്ചത്തു
കൊണ്ടുവന്നിരിക്കുകയാണ്. കൊറോണ രോഗികളെ
ശുശ്രൂഷിക്കുന്നതില്‍ നഴ്സുമാരും മറ്റ് ആരോഗ്യ
പ്രവര്‍ത്തകരും കാണിച്ച ശുഷ്കാന്തി പ്രശംസാര്‍ഹമാണെന്നും
മാര്‍പാപ്പ പറഞ്ഞു. രാവിലെ സാന്താ മാര്‍ത്തയിലെ ചാപ്പലില്‍
അര്‍പ്പിച്ച ദിവ്യ ബലിയില്‍ മാര്‍പാപ്പ
നഴ്സുമാര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥിച്ചു.